തൊടുപുഴ: കരിങ്കുന്നത്ത് നിരവധി സി.പി.എം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുവാനും നാടിന് ഗുണകരമായ ഭരണം നടത്തുവാനും കോണ്‍ഗ്രസിനും ഐക്യജനാധിപത്യ മുന്നണിക്കും മാത്രമേ സാധിക്കുകയുള്ളൂവെന്ന് മുന്‍ സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.സി. സണ്ണി പറഞ്ഞു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ജോയി കട്ടക്കയം അധ്യക്ഷതവഹിച്ചു.
ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ല ചെയര്മാന് എസ്. അശോകന് മുഖ്യാതിഥിയായി. ജാഫര്‍ഖാന്‍ മുഹമ്മദ്, എന്‍.ഐ ബെന്നി, ടോണി തോമസ് എന്നിവര്‍ സംസാരിച്ചു.