പന്തളം : സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ സി.പി.ഐ പ്രതിനിധിയായ െഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ രൂക്ഷവിമര്‍ശനം. പന്തളത്തെ വികസനകാര്യങ്ങളില്‍ ശ്രദ്ധയില്ലെന്നും രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ചിട്ടും മൂന്നാം തവണ മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 2000 വോട്ടിന് അടുെത്തത്തിയത് എം.എല്‍.എയുടെ പ്രവര്‍ത്തന ശൈലിക്കൊണ്ടാെണന്നും ബ്രാഞ്ച് സമ്മേളനങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പന്തളം ഏരിയ കമ്മിറ്റിയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ നാലു ദിവസങ്ങളായി നടന്നുവരുകയാണ്. ഒക്േടാബര്‍ 14 ന് സമാപിക്കും.
ഒക്ടോബര്‍ 15 മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ തുടങ്ങും. ഏരിയ സമ്മേളനം ഡിസംബര്‍ 11, 12 തീയതികളില്‍ കുരമ്പാലയില്‍ നടക്കും. പന്തളം ഏരിയ കമ്മിറ്റിയുടെ കീഴില്‍ ഏഴു ലോക്കല്‍ കമ്മിറ്റികളും 97 ബ്രാഞ്ചുകളുമുണ്ട്. പന്തളം, മുടിയൂര്‍ക്കോണം, കുരമ്പാല, തട്ട കിഴക്ക്, തട്ട പടിഞ്ഞാറ്, തുമ്പമണ്‍, കുളനട എന്നീ ലോക്കല്‍ കമ്മിറ്റികളാണുള്ളത്. ഉളനാട് കേന്ദ്രമാക്കി ലോക്കല്‍ കമ്മിറ്റി ഉണ്ടായിരുന്നത് നിലവിലില്ല.
2015 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച കാരണത്താല്‍ ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ട് കുളനട പഞ്ചായത്തില്‍ ഒരു ലോക്കല്‍ കമ്മിറ്റി മതിയെന്ന് ജില്ല കമ്മിറ്റി തിരുമാനിച്ച് കുളനട മാത്രമാക്കി. ഈ സമ്മേളനത്തില്‍ കുളനട വിഭജിച്ച് ഉളനാട്ടില്‍ വീണ്ടും ലോക്കല്‍ കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനം.
ബ്രാഞ്ച് സമ്മേളനങ്ങളില്‍ പലയിടത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍.ഡി.എഫിനുണ്ടായ കനത്ത പരാജയവും ബി.ജെ.പിയുടെ മുന്നേറ്റവും ചര്‍ച്ച വിഷയമായി. 10 വര്‍ഷം എം.എല്‍.എ ആയിരുന്നിട്ടും കഴിഞ്ഞ തവണ എല്‍.ഡി.എഫിന് ഭരണം ലഭിച്ചിട്ടും പന്തളം മേഖലയില്‍ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല എന്ന് വ്യാപക പരാതി പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ഇത് എല്‍.ഡി.എഫിന് ദോഷം ചെയ്തു.
പന്തളത്ത് ഫയര്സ്റ്റേഷന് അനുവദിച്ചിട്ട് കാല് നൂറ്റാണ്ടായിട്ടും തുടങ്ങാന്‍ കഴിയാത്തതും മിനിസിവില്‍ സ്റ്റേഷന്, പന്തളം ബൈപാസ്, കെ.എസ്.ആര്.ടി.സി ഡിപ്പോ, കുരമ്പാല പൂഴിക്കാട് തവളംകുളം വലക്കടവ് റോഡിെന്റ പുനര്‍നിര്‍മാണം തുടങ്ങി നിരവധി വിഷയങ്ങള്‍ ഘടകകക്ഷിയുടെ എം.എല്‍.എ ക്കെതിരെ സമ്മളങ്ങളില് ഉയരുന്നുണ്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ബ്രാഞ്ച് സമ്മേളനങ്ങളില്‍ വിമര്‍ശനം ഉയരുന്നത്.