തിരുവനന്തപുരം: ഗവര്‍ണറുടെ രാഷ്ട്രീയ അജന്‍ഡ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കാര്യങ്ങള്‍ ഭ്രാന്തമായ നിലയിലാണ് പോകുന്നത്. വിദ്യാഭ്യാസരംഗത്ത് സംഘപരിവാറിന് ഇടപെടാന്‍ അവസരം ഉണ്ടാക്കുന്നു. അധികാരം പ്രയോഗിക്കാന്‍ ഭരണഘടനാനിലപാട് വേണം. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന നടപടിയെന്ന് സിപിഎം സെക്രട്ടറിയറ്റ് വിലയിരുത്തി.
അതേസമയം അസാധാരണ നീക്കത്തിലൂടെ സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരോടും രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. കേരള, എം.ജി, കുസാറ്റ്, കണ്ണൂര്‍, കെ.ടി.യു, കാലടി, കാലിക്കറ്റ്, മലയാളം, ഫിഷറീസ് സര്‍വകലാശാല വി.സിമാര്‍ക്കാണ് നിര്‍ദേശം. നാളെ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജി സമര്‍പ്പിക്കാനാണ് ആവശ്യം. വെള്ളിയാഴ്ചത്തെ സുപ്രീംകോടതി വിധി ആധാരമാക്കിയാണ് ഗവര്‍ണറുടെ കടുത്ത നീക്കം.