‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര ‘ഹാപ്പി ലോങ് ലൈഫ്’ യുഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് സിപിഎം. ഓര്‍ഡിനറി മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളില്‍ അനുവദിച്ച സൗജന്യയാത്രയും അതോടൊപ്പം രോഗിക്ക് ബസില്‍ സീറ്റും ഉറപ്പു നല്‍കിയതാണ് ഇപ്പോള്‍ റദ്ദാക്കിയതെന്ന് സിപിഎം ആരോപിച്ചു. ആറ് മാസത്തെ കാലാവധിയിലാണ് ഹാപ്പി ലോങ് ലൈഫ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. അതുകഴിഞ്ഞാല്‍ വീണ്ടും ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുക്കി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും പുതിയതായി അപേക്ഷിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുന്നില്ലെന്നും സിപിഎം ആരോപിച്ചു. ‘

കെഎസ്ആര്‍ടിസിയുടെ ആസ്ഥാനത്ത് നേരിട്ട് അന്വേഷിക്കുന്നവര്‍ക്ക്, സാങ്കേതിക കാരണങ്ങളാല്‍ കാര്‍ഡ് അച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പരാതികള്‍ വര്‍ധിച്ചതോടെ ഈ സെക്ഷനില്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സിപിഎം പറയുന്നു. പാസ്പോര്‍ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം, ഓങ്കോളജിസ്റ്റ് നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം www.keralartcit.com എന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയാണ് അപേക്ഷിച്ചിരുന്നത്. ചീഫ് ഓഫീസില്‍ നിന്ന് ലഭ്യമാക്കുന്ന കാര്‍ഡ് കെഎസ്ആര്‍ടിസി യൂണിറ്റ് ഓഫീസര്‍ വഴി അപേക്ഷകന്റെ വീട്ടിലെത്തിക്കുന്നതായിരുന്നു രീതിയെന്നും സിപിഎം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...