രാജ്യസഭയിലേക്ക് ദേശീയ നേതാക്കളെ പരിഗണിച്ച് സിപിഎമ്മും സിപിഐയും : സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ ചർച്ചകൾ തുടരുന്നു. ദേശീയ നേതാക്കളുൾപ്പടെയുള്ളവരെ സിപിഎം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യ മുന്നണി ശക്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാൽ സംസ്ഥാനത്തെ നേതാക്കൾ തന്നെ മതിയെന്ന അഭിപ്രായം കേരളത്തിലെ മുതിർന്ന നേതാക്കളിൽ ചിലർക്കുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. രണ്ടാമത്തെ സീറ്റ് തങ്ങൾക്ക് തന്നെ ലഭിക്കുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടൽ. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ആനി രാജയെയും ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബുവിനെയുമാണ് സിപിഐ പരിഗണിക്കുന്നതെന്നാണ് വിവരം.

അതിനിടെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പി ബി യോഗമാണിത്. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം അടക്കം യോഗത്തിൽ വിശദ ചർച്ചയാകും. സർക്കാരിലും പാർട്ടിയിലും തിരുത്തൽ വേണമെന്ന വിമർശനങ്ങൾക്കിടയിലാണ് പിബിയിൽ തെരഞ്ഞെടുപ്പ് ചർച്ചയാകുന്നത്. ഈ മാസം അവസാനം കേന്ദ്രകമ്മിറ്റി യോഗവും ഡല്‍ഹിയില്‍ ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചർച്ചകൾക്കൊടുവിൽ പിബി അംഗങ്ങളെ സംസ്ഥാനങ്ങളിലെ അവലോകനങ്ങൾക്കായി പാർട്ടി നിയോഗിക്കും. ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യം വിജയമാകാത്ത സാഹചര്യത്തിൽ വിമർശനം ഉയരാനും സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...