ജില്ലയിലെ സിപിഎം ഏരിയ സമ്മേളനങ്ങള്‍ക്ക് കഞ്ഞിക്കുഴിയില്‍ ഇന്ന് തുടക്കം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിലെ സിപിഎം ഏരിയ സമ്മേളനങ്ങള്‍ക്ക് കഞ്ഞിക്കുഴിയില്‍ ഇന്ന് തുടക്കം. മുതിര്‍ന്ന നേതാക്കള്‍ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതും ജി.സുധാകരനെതിരായ പാര്‍ട്ടി നടപടിയും സമ്മേളനങ്ങളില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. വിഭാഗീയത അടക്കമുള്ള വിവിധ പ്രശ്‌നങ്ങളുടെ നടുവിലാണ് ആലപ്പുഴ ജില്ലയിലെ സിപിഎം ഏരിയ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നത്. കഞ്ഞിക്കുഴിയിലെ സമ്മേളനത്തോടെ ആരംഭിച്ച് ജനുവരി ആദ്യ ആഴ്ചയില്‍ അരൂരിലാണ് ഏരിയ സമ്മേളനങ്ങള്‍ അവസാനിക്കുന്നത്.

പുറമേ നിന്ന് നോക്കിയാല്‍ എല്ലാം ശാന്തമാണ് ആലപ്പുഴയിലെ സിപിഎമ്മിനുള്ളില്‍. ആളിക്കത്താന്‍ സാധ്യതയുള്ള നിരവധി പ്രശ്‌നങ്ങളാണുള്ളത്. 15 ഏരിയ കമ്മിറ്റികളാണ് ആലപ്പുഴയിലുള്ളത്. ഇന്ന് കഞ്ഞിക്കുഴിയിലാണ് ആദ്യ ഏരിയ സമ്മേളനം. അര്‍ത്തുങ്കലില്‍ ഡോ.തോമസ് ഐസക്കാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. അവസാന സമ്മേളനം അരൂര്‍ ഏരിയയില്‍ ജനുവരി ഏഴിനും എട്ടിനും നടക്കും. കടുത്ത മല്‍സരം നടന്നതിനാല്‍ നിരവധി സ്ഥലങ്ങളില്‍ സമ്മേളനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

പലയിടത്തും കൈയ്യാങ്കളിയുടെ വക്കിലെത്തിയ സമ്മേളനങ്ങളുണ്ടായി. ലോക്കല്‍ സമ്മേളനങ്ങളില്‍ ചേരിതിരിഞ്ഞ് മല്‍സരങ്ങളുണ്ടായി. മന്ത്രി സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പും ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പുമാണ് മേധാവിത്വത്തിനുവേണ്ടി രംഗത്തുള്ളത്. മുന്‍ മന്ത്രി ജി.സുധാകരന്‍ സജി ചെറിയാനൊപ്പമാണെന്ന പ്രചാരണമുണ്ടെങ്കിലും അദ്ദേഹം നിഷ്പക്ഷ നിലപാടിലാണന്നാണ് സൂചന. മുതിര്‍ന്ന നേതാക്കള്‍ ചേരിതിരിഞ്ഞ് ഇരുപക്ഷങ്ങളിലായി നിലകൊള്ളുന്നു.

അമ്പലപ്പുഴ, കായംകുളം, അരൂര്‍ ചാരുംമൂട്, കാര്‍ത്തികപള്ളി, ആലപ്പുഴ സൗത്ത്, നോര്‍ത്ത് എന്നീ ഏരിയകളില്‍ വിഭാഗീയത അടക്കമുള്ള പ്രശ്‌നങ്ങള്‍ ഏറെയുണ്ട്. മുതിര്‍ന്ന നേതാക്കളായ തോമസ് ഐസക്, ജി.സുധാകരന്‍ എന്നിവര്‍ക്ക് നിയമസഭ സീറ്റ് നല്‍കാതിരുന്നതും എച്ച് സലാമിന്റെ തിരഞ്ഞെടുപ്പ് വിഷയത്തില്‍ ജി.സുധാകരനെതിരായ പരസ്യശാസനയും ഏരിയ സമ്മേളനങ്ങളില്‍ ചര്‍ച്ചയാകും. അമ്പലപ്പുഴ, ആലപ്പുഴ സൗത്ത് ഏരിയകളില്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും. ചാരുംമൂട്ടില്‍ പടനിലം സ്‌കൂള്‍ അഴിമതിയും കെ.രാഘവനെതിരായ അച്ചടക്കനടപടിയും സമ്മേളന ചര്‍ച്ചകളെ ചൂടുപിടിപ്പിക്കും. കായംകുളത്ത് സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടും നേതാക്കള്‍ക്കെതിരായ ആരോപണങ്ങളുമാകും ചര്‍ച്ചയാകുക. ജനുവരിയിലാണ് ജില്ലാ സമ്മേളനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...