കണ്ണൂര്‍: ന്യൂമാഹിയില്‍ ബിജെപി-സിപിഎം സംഘര്‍ഷം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോഴുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ശ്രീജില്‍, ശ്രീജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റവരുടെ പരിക്ക് ഗുരുതരമാണ്. തലയ്ക്ക് പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
ബിജെപി പ്രവര്‍ത്തകനായ പ്രസാദിന്റെ വീട് സിപിഎമ്മുകാര്‍ അടിച്ച് തകര്‍ക്കുകയും, വീട്ടിന് മുന്നില്‍ നിര്‍ത്തിയട്ട ഒരു ഓട്ടോയും ബൈക്കും തകര്‍ക്കുകയും ചെയ്തു. അഖിലിന്റെ ബൈക്കും ലിനേഷിന്റെ ഓട്ടോറിക്ഷയും സിപിഎമ്മുകാര്‍ തകര്‍ത്തു. തുടര്‍ന്ന് സാരമായി പരിക്കേറ്റ മൂന്നുപേരെയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഇതുകൂടാതെ പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനായ പ്രസാദിന്റെ വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്. യാതൊരു പ്രശ്നവും ഇല്ലാതിരുന്ന പ്രദേശത്ത് സംഘടിച്ചെത്തിയ സിപിഎമ്മുകാര്‍ മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം.