ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി ഒന്നു ലക്ഷം കടന്നു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി ഒന്നു ലക്ഷം കടന്നു. ഇതുവരെ 34,146,409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,018,176 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,409,982 ആയി ഉയര്‍ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,11,970പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6,159 പേ​ര്‍ ഈ ​സ​മ​യ​ത്ത് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.അമേരിക്കയില്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39,600േലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. വൈ​റ​സ് ബാ​ധി​ച്ച്‌ പു​തി​യ​താ​യി മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 903 ആ​ണെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,445,659പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. ഇതുവരെ 4,813,586 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 143,962 പേര്‍ മരിച്ചു. 4,180,376 പേര്‍ രോഗമുക്തി നേടി. ഇന്ത്യയില്‍ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18, 317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85, 000 ത്തിലധികമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....