Friday, July 4, 2025 5:47 am

വിഭാഗീയത പരസ്യപോരിലേക്ക് ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചത് ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഇരവിപേരൂരിൽ സിപിഎമ്മിലെ വിഭാഗീയത പരസ്യപോരിലേക്ക്. വള്ളംകുളം കണ്ണാട് മുൻ ബ്രാഞ്ച് സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗത്തിന്റെ അറിവോടെ ആക്രമിച്ചെന്നാണ് പരാതി. ആക്രമണത്തിൽ പരിക്കേറ്റ സുമേഷ് പോലീസിൽ പരാതി നൽകി. സംഭവം സംബന്ധിച്ച് അറിയില്ലെന്നാണ് ഔദ്യോഗിക നേതൃത്വത്തിന്റെ വിശദീകരണം.

പാർട്ടി സമ്മേളനത്തിന്റെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ ഇരവിപേരൂരിലെ ഉൾപാർട്ടി പോര് മുറുകപകയാണ്. വർഷങ്ങളായി ചേരിതിരിഞ്ഞുള്ള വിഭാഗീയത ഇരവിപേരൂർ ഏരിയ കമ്മിറ്റിയിലും ലോക്കൽ കമ്മിറ്റികളിലും സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ഇത് കൂടുതൽ ശക്തമായി. പാർട്ടി കോട്ടകളിൽ വരെ ഏരിയ കമ്മിറ്റി അംഗങ്ങളെ കാലു വാരി തോൽപ്പിച്ചെന്ന പരാതിയും തുടർ നടപടികളുമുണ്ടായി.

കടുത്ത വിഭാഗീയതെ കൊടുംപിരികൊണ്ട് നിൽക്കുന്നതിനിടയിലാണ് വള്ളംകുളം ലോക്കൽ കമ്മിറ്റി അംഗം ശശിധരൻ പിള്ളയുടെ മകനും കണ്ണാട് ബ്രാഞ്ച് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമായ എസ്.സുമേഷിന് നേരെ കഴിഞ്ഞ ദിവസം രാത്രിയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരും വഴിയാണ് സുമേഷിന് നേരെ മുളക് പൊടി സ്പ്രേയ് പ്രയോഗിച്ച് ശേഷം കമ്പി വടികൊണ്ട് മർദ്ദിച്ചത്. ആക്രമണത്തിൽ സുമേശിന്റെ കൈ ഒടിഞ്ഞു.

ആരോപണ വിധേയനായ എൻ.രാജീവിന്റെ തെരഞ്ഞെടുപ്പ് തോൽവിയിലും മറ്റ് വിഷയങ്ങളിലുമായി സുമേഷും ശശിധരൻപിള്ളയുമടക്കം 23 പേർക്കെതിരെ പാർട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. പല തവണ പാർട്ടി വേദികളിലും പുറത്തും ഈ വിഷയങ്ങൾ ചർച്ചയായി. സംസ്ഥാന സംമിതി അംഗം കെ.അനന്തഗോപന്റെ സ്വന്തം ഏരിയ കമ്മിറ്റിയിലാണ് ഇരു വിഭാഗങ്ങളിലായുള്ള ചേരിപ്പോര്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

0
ഒറ്റപ്പാലം : പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ...

മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

0
പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍...

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

0
ആര്യനാട്:  തിരുവനന്തപുരം ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച...

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...