കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൂത്തുപറമ്പിലെ 149ാം ബൂത്തിന് മുന്നില്‍വെച്ചാണ് ഭീഷണി. ഓപ്പണ്‍ വോട്ട് ചെയ്യാന്‍ വോട്ടറെ കാറിലെത്തിച്ചതാണ് പ്രകോപനമെന്ന് ലീഗ്.
അതേസമയം കൂത്തുപറമ്പില്‍ ലീഗുകാര്‍ക്ക് മുന്നറിയിപ്പായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ വാട്സാപ്പ് സ്റ്റാറ്റസ്. ഇന്നലെ ലീഗ് – സിപിഎം പ്രദേശിക സംഘര്‍മുണ്ടായതിന് പിന്നാലെയാണ് ഭീഷണി സന്ദേശം വാട്സാപ് സ്റ്റാറ്റസ് ആക്കിയത്. ലീഗുകാര്‍ ഈ ദിവസം വര്‍ഷങ്ങളോളം ഓര്‍ത്തുവെയ്ക്കുമെന്നാണ് ഭീഷണി. ഭീഷണി സന്ദേശം പോലീസിന് കൈമാറിയിട്ടും നടപടിയെടുത്തില്ലെന്ന് ലീഗ് ആരോപിച്ചു.