Thursday, July 3, 2025 11:33 am

കേന്ദ്രത്തിനെ സമരം തുടരാന്‍ തീരുമാനം ; സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്രവിരുദ്ധ തുടര്‍ സമരങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. കേരളത്തിലെ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോരില്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധം ഉയര്‍ത്താനാണ് സിപിഎം പദ്ധതി. കേന്ദ്രകമ്മിറ്റിക്കുശേഷം ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന രാഷ്ട്രീയവിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമോ എന്നത് ആകാംഷയോട് നോക്കിക്കാണുന്ന ഒന്നാണ്. പൗരത്വ വിഷയത്തിന്റെ പേരില്‍ കേന്ദ്ര വിരുദ്ധ നീക്കത്തിനെതിരെ സര്‍ക്കാരിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഗവര്‍ണര്‍ക്കു തക്ക മറുപടി നല്‍കാതിരിക്കുന്ന മുഖ്യമന്ത്രി ഇന്ന് മൗനം ഉപേക്ഷിക്കുമെന്നാണ് കരുതുന്നത്.  കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ചേരുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ യെച്ചൂരിക്കൊപ്പം മുഖ്യമന്ത്രിയും പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ഇ എം എസ് അക്കാദമിയില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങളുടെ ചര്‍ച്ച പൂര്‍ത്തിയായി. ഇന്ന് സീതാറാം യെച്ചൂരി ചര്‍ച്ചക്ക് മറുപടി നല്‍കും. പൗരത്വ പ്രശ്‌നത്തിലെ തുടര്‍ സമരങ്ങള്‍ക്കും അന്തിമ രൂപമാകും.

യുഡിഎഫിനെ ഒപ്പം കൂട്ടിയുള്ള സംയുക്ത പ്രതിഷേധം അടക്കം കേരള സര്‍ക്കാരിന്റെ നീക്കങ്ങളെ പ്രകീര്‍ത്തിച്ച കേന്ദ്രകമ്മിറ്റി ദേശീയ തലത്തിലും യോജിച്ച സമരത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഒപ്പം തനതായ പരിപാടികള്‍ വേണമെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങള്‍, സംസ്ഥാനങ്ങള്‍ക്ക് മേല്‍ അധികാര പ്രയോഗങ്ങള്‍ എന്നിവയിലും സിപിഎം ഊന്നല്‍ നല്‍കുന്നു.

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ കേന്ദ്ര കമ്മിറ്റിയില്‍ പ്രമേയം വന്നേക്കും. പൗരത്വ വിഷയത്തിലെ പ്രശംസാ പ്രവാഹത്തില്‍ കേരളത്തിലെ സിപിഎം അംഗങ്ങളായിരുന്ന രണ്ട് യുവാക്കള്‍ക്കെതിരായ യു എ പി എ വിവാദം കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിച്ചില്ല. യു എ പി എയില്‍ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായുള്ള നടപടി സിപിഎം നേതൃത്വം നല്‍കുന്ന കേരളസര്‍ക്കാര്‍ സ്വീകരിച്ചതില്‍ പുറമെ വിമര്‍ശനം ശക്തമാകുമ്പോഴും പാര്‍ട്ടി കേന്ദ്രഘടകത്തില്‍ ചര്‍ച്ചയാകാത്തത് ഏറെ ശ്രദ്ധേയമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...

തിരുവല്ല ടികെ റോഡ് പുനരുദ്ധാരണം ; 20 കോടിയുടെ കൂടി ടെൻഡറായി

0
ഇരവിപേരൂർ : ടികെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 20 കോടിയുടെ...

ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നു : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത...

ചൂരക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു

0
ചൂരക്കോട് : എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മെറിറ്റ്...