മുക്കം: എല്‍.ഡി.എഫിലെ രണ്ടാം കക്ഷിയായ സി.പി.ഐക്ക് ആവശ്യപ്പെട്ട സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് മുന്നണിയില്‍ നിന്ന് പുറത്തേക്ക്. വീണ്ടും നടത്തിയ ചര്‍ച്ചയില്‍ 27, 30 വാര്‍ഡുകള്‍ എല്‍.ഡി.എഫ് നല്‍കാമെന്ന് പറഞ്ഞങ്കിലും സി.പി.ഐക്ക് സ്വീകാര്യമായില്ല. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ നേതാക്കള്‍ എല്‍.ഡി.എഫ് പാര്‍ട്ടി ഓഫിസില്‍ കഴിഞ്ഞ ദിവസം എത്തി 27, 30 സീറ്റുകള്‍ ഞങ്ങള്‍ക്ക് വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.
നേരത്തെ അനുവദിച്ച് തിരിച്ചെടുത്ത 26, 10 ഡിവിഷനുകള്‍ അനുവദിക്കണം. രണ്ടില്‍ ഒരു ഡിവിഷനെങ്കിലും ലഭിച്ചാല്‍ മത്സര രംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 27, 30 ഡിവിഷനുകളില്‍ മത്സരിക്കാനില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ്.