Thursday, July 3, 2025 9:25 am

തൃപ്പൂണിത്തുറയിലും പിറവത്തും വെട്ടിനിരത്തും – പെരുമ്പാവൂരില്‍ ശാസന ; സി.പി.എമ്മിന്റെ പരാജയത്തില്‍ നടപടികള്‍ ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ എല്‍.ഡി.എഫിന് ഉണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച്‌ അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ന് ജില്ലാ സെക്രേട്ടറിയറ്റിന് നല്‍കും. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റി വിഷയം ചര്‍ച്ചചെയ്യും. തൃപ്പൂണിത്തുറയിലും പിറവത്തും കുറ്റിയാടി മോഡല്‍ വെട്ടിനിരത്തലിലേക്ക് നീങ്ങാന്‍ സാധ്യത.

എന്നാല്‍ പെരുമ്പാവൂരിലെ തോല്‍വിക്ക് കാരണക്കാരായവരെ പാര്‍ട്ടി ശാസനയില്‍ ഒതുക്കാന്‍ സി.പി.എമ്മിനുള്ളില്‍ സമ്മര്‍ദ്ദമേറി. ആലുവയിലെ ഒരു പ്രമുഖ വ്യവസായിയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുള്ളവരുടെ രക്ഷയ്ക്കായി പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ജില്ലാ സെക്രേട്ടറിയറ്റ് അംഗത്തെ ജില്ലാ കമ്മിറ്റി പോലും അറിയാതെ പൊല്യുഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പറാക്കിയതിന് പിന്നില്‍ ഈ വ്യവസായി ആയിരുന്നു.

കഴിഞ്ഞ പിണറായി സര്‍ക്കാരിലെ വ്യവസായ മന്ത്രി ആയിരുന്ന ഇ.പി ജയരാജനെ സ്വാധീനിച്ചായിരുന്നു അത്. പെരുമ്പാവൂരില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ഘടകക്ഷി സ്ഥാനാര്‍ഥിക്ക് വോട്ട് കുറവായിരുന്നു. പെരുമ്പാവൂരിലെ തോല്‍വിയെ തുടര്‍ന്ന് ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.

ജില്ലയിലെ ഇരുപത് ഏരിയ കമ്മിറ്റികളില്‍ ഒമ്പതിടങ്ങളിലാണ് തോല്‍വിയെ തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണം നേരിട്ടത്. നാലു മണ്ഡലങ്ങളിലെ തോല്‍വിയുടെ കാരണക്കാരെ കണ്ടെത്താനും വിജയിച്ച ഒരുമണ്ഡലത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്ത പാര്‍ട്ടി നേതാക്കളെ കണ്ടെത്താനുമായി രണ്ട് അന്വേഷണ കമ്മീഷനെയാണ് നിയോഗിച്ചിത്. എം.സ്വരാജ് മത്സരിച്ച തൃപ്പൂണിത്തുറയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കടുത്ത നടപടിക്ക് ശിപാര്‍ശയുള്ളാതായി സൂചനയുണ്ട്.

ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രാദേശിക നേതാക്കള്‍ക്ക് സ്ഥാനചലനം ഉണ്ടാകുമെന്നാണ് അറിയുന്നത്. പിറവം മണ്ഡലത്തിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയാണെന്ന കണ്ടെത്തലിലാണ് കമ്മീഷന്‍. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെ കര്‍ശന നടപടിക്കാണ് സാധ്യത.

കളമശേരിയില്‍ പി. രാജീവ് വിജയിച്ചെങ്കിലും മണ്ഡലത്തില്‍പ്പെടുന്ന ആലങ്ങാട് ഏരിയയില്‍ പാര്‍ട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. ഏരിയ സെക്രട്ടറി എം.കെ. ബാബുവിനെതിരെയാണ് പ്രധാനമായും പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആരോപണം ഉയര്‍ന്നത്. സിപിഎം സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ നേതാക്കള്‍ക്കെതിരെയുള്ള നടപടി കടുത്ത വിഭാഗീയതയിലേക്ക് നീങ്ങും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് എം സ്വരാജ്

0
മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം...

ഖദ‌‌ർ വിവാദത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടൻ

0
തിരുവനന്തപുരം: ഖദറിന്‍റെ വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി പക്ഷേ അതിന്‍റെ...

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്ഠാ വാർഷികവും ലക്ഷാർച്ചനയും ജൂലൈ 5ന്

0
ഓതറ : ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ...

കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് എം വി ജയരാജൻ

0
കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ റവാഡ ചന്ദ്രശേഖർ തെറ്റുകാരനല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്...