പത്തനംതിട്ട: ആശാവർക്കർമാരെ പാട്ട പിരിവിൻ്റെ പേര് പറഞ്ഞ് അധിക്ഷേപിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി പലതും മറന്നതായി അഭിനയിക്കുന്നു. ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ബക്കറ്റ് കുലുക്കി പിരിവെടുത്ത് പാർട്ടി വളർത്തിയ സിപിഎമ്മിനും സി.ഐ.ടിയുവിനും മറ്റും മദൃ മയക്കുമരുന്ന് മാഫിയകളിൽ നിന്ന് കെട്ടുകണക്കിന് പണം പാർട്ടി ഫണ്ടായി ലഭ്യമാകുന്നത് കൊണ്ടാണ് കേരളത്തിൽ കൊച്ചു കുഞ്ഞുങ്ങൾ അടക്കം സ്കൂൾ തലങ്ങൾ മുതൽ മയക്കുമരുന്നിന് അടിമയാകുകയും ക്രൂരമായ അക്രമങ്ങളും കൊലപാതകങ്ങളും കേട്ടു കേൾക്കുകയില്ലാത്ത വിധം വ്യാപകമാകുന്നത്. പോലീസിനെയും എക്സൈസിനെയും നിർവീര്യമാക്കി ഇത്തരം സംഘക്കാരെ സംരക്ഷിക്കുന്ന നയമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ടി. എം ഹമീദ്. നിയോജക മണ്ഡലം പ്രസിഡണ്ട് എൻ.എ നൈസാമിൻ്റെ അദ്ധ്യക്ഷതയിൽ റമളാൻ റിലീഫ്, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനുള്ള ലീഗ് നിയോജക മണ്ഡലയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹൻസ്വലാഹ് മുഹമ്മദ്, ജില്ലാ സഹ ഭാരവാഹികളായ അബ്ദുൽ കരീംതെക്കേത്ത്, നിയാസ് റാവുത്തർ, എം എച്ച് ഷാജി. മണ്ഡലം സെക്രട്ടറി ടി ടി യാസീൻ, സിറാജ് വെള്ളാപ്പള്ളി, അക്ബർ, കെ.എം രാജ, മുഹമ്മദ് പ്രവാസി, തൗഫീക്ക് കൊച്ചു പറമ്പിൽ, കമറുദ്ദീൻ, അഡ്വ. ഷെഫീക്ക്, ഹനീഫ, മണ്ഡലം നിരീക്ഷകൻ അസീസ് ചുങ്കപ്പാറ, എന്നിവർ സംസാരിച്ചു. മാർച്ച് 10 ലീഗ്സ്ഥാപക ദിനം വിപുലമായി നടത്തുക, റമളാൻ രണ്ടാം വെളിയാഴ്ച സി എച്ച് സെൻ്റർ കളക്ഷൻ, റമളാൻ റിലീഫ് തുടങ്ങിയവ വിപുലമായി നടത്തുന്നതിന് ലീഗ് കുളനട പഞ്ചായത്ത്, പത്തനംതിട്ട മുനിസിപ്പൽ കമ്മറ്റി എന്നിവരെ ചുമതലപ്പെടുത്തി.