ളാഹ വേലംപ്ലാവ് റോഡിന് ഫണ്ട് അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : ളാഹ വേലംപ്ലാവ് റോഡിന് ഫണ്ട് അനുവദിച്ചതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വേലം പ്ലാവ് പട്ടികവർഗ്ഗ കോളനിയിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ഇതിൻറെ നിർമ്മാണം ഉടൻ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എംഎൽഎ അറിയിച്ചു. പട്ടികജാതി പട്ടികവർഗ്ഗ ഉന്നതികളുടെ സന്ദർശനത്തിൻ്റെ ഭാഗമായാണ് വേലംപ്ലാവിൽ എത്തിയത്. പ്രദേശത്ത് രൂക്ഷമായ വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിന് അവിടെ ഒരുക്കിയിട്ടുള്ള സോളാർ വേലിയുടെ അറ്റകുറ്റ പണികൾ വേഗത്തിൽ തീർക്കണം എന്നും പ്രദേശത്ത് അനുഭവപ്പെടേണ്ട പെട്രോളിയം ഏർപ്പെടുത്തണമെന്നും എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഏലം പ്ലാവിലേക്ക് ജനങ്ങൾ എത്തുന്ന പാലത്തിൻറെ അറ്റകുറ്റപ്പണികൾ, റോഡിൻറെ നിർമ്മാണം എന്നിവയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുവാനും വകുപ്പിന്റെ കോർപ്പസ് ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു. കുടിവെള്ളം ക്ഷാമത്തിന് പരിഹാരം കാണുന്നതിന് നിലവിലുള്ള പൈപ്പ് ലൈൻ പുനസ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദ്ദേശം നൽകി. അവിടെയുള്ള അംഗനവാടിയുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ഗ്രാമപഞ്ചായത്തുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. പഞ്ചായത്ത് മെമ്പർ മഞ്ജു പ്രമോദ്, റെയിഞ്ച് ഓഫീസർ ദിലീപ് ഖാൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉമേഷ്, ഈരു മൂപ്പൻ രാജു എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...