തിരുവനന്തപുരം: തൃശൂർ സ്വർണത്താലത്തിൽ വച്ച് ബി.ജെ.പിക്ക് നൽകിയത് സി.പി.എം ആണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. കേരളത്തിൽ സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ട്. തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ സി.പി.എം വോട്ട് ബി.ജെ.പിയിലേക്ക് ചോർന്നുവെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിന്‍റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടക്കമെന്ന് മോദി പറഞ്ഞതിൽ ബി.ജെ.പി -സി.പി.എം ഡീൽ ആണ്. ജയരാജൻ-ജാവദേക്കർ രഹസ്യ ധാരണ എന്താണെന്നും ഹസൻ ചോദിച്ചു. വടകരയിൽ സി.പി.എം ഷാഫി പറമ്പലിനെ വർഗീയവാദിയായി ചിത്രീകരിച്ചു. വർഗീയ പ്രചാരണത്തിന് ജനം നൽകിയ തിരിച്ചടിയാണ് വടകരയിലേത്. സി.പി.എം ജനങ്ങളോട് മാപ്പ് പറയണം. വടകരയിലെ വ്യാജ വിഡിയോയുടെ ഉറവിടം കണ്ടെത്തണമെന്നും എം.എം. ഹസൻ ആവശ്യപ്പെടുകയും ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.