യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം നൽകി. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക. സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് പ്രതികൾ.

2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പോലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വെച്ച് തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. മദ്യപിച്ച് ബഹളം വെച്ചതിന് കേസ് ചുമത്തി. വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. ഈ സംഭവത്തിൽ സുജിത്തിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പോലീസുകാർക്കെതിരായ നടപടിക്ക് കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിഎംകെയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിജയ് ; സഭയിൽ രൂക്ഷമായ വാക്കേറ്റവും ബഹളവും

0
ചെന്നൈ : തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷമായ ഡി.എം.കെയും തമ്മിൽ...

പ്രിയാവർഗീസിന്റെ നിയമനം : അഭിഭാഷകനെ മാറ്റിനിയമിച്ചു ; നിലപാട് മാറ്റാൻ കണ്ണൂർ സർവകലാശാല

0
ന്യൂഡൽഹി : അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട...

പിഎം ശ്രീ പദ്ധതി : നിലപാട് കടുപ്പിച്ച് എഐസിസി, വി ഡി സതീശന്റെ വാദങ്ങൾ...

0
ഡൽഹി : പിഎം ശ്രീ പദ്ധതി എഐസിസി നിലപാട് കടുപ്പിച്ച് തന്നെയെന്ന്...

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....