Saturday, July 20, 2024 12:40 pm

സി.പി.എം കള്ളവോട്ട് ചെയ്യാന്‍ പരിശീലനം നല്‍കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സി.പി.എം പ്രത്യേക യോഗങ്ങള്‍ വിളിച്ച് പരിശീലനം നടത്തിവരികയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പ്രസ്താവിച്ചു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടി സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത രീതിയില്‍ കള്ളവോട്ട് നടത്താനുള്ള ശ്രമം നടക്കുന്നു. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ കള്ളവോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് അണിയറയില്‍ നടക്കുന്നത്. വോട്ടര്‍ പട്ടികയിലെ ഇരട്ട വോട്ടുകള്‍ കണ്ടെത്തി ഡി.സി.സി പ്രത്യേകം പരാതികള്‍ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇരട്ട വോട്ടുകള്‍ ഒഴിവാക്കാനുള്ള ഒരു ശ്രമവും വരണാധികാരിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ടുകള്‍ ഉപയോഗിച്ച് കള്ളവോട്ട് ചെയ്യുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അധികാരികള്‍ അന്വേഷണം നടത്തണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടിക്ക് ഇതുവരെ നിപ സ്ഥിരീകരിച്ചിട്ടില്ല ; വൈകിട്ട് ഫലം ലഭിക്കും ; വിവരങ്ങൾ കൈമാറുമെന്നും...

0
മലപ്പുറം: മലപ്പുറം പെരുന്തൽണ്ണയിലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ വി.ആർ...

നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാര്‍ക്ക് ലിസ്റ്റ് എൻടിഎ പ്രസിദ്ധീകരിച്ചു

0
ന്യൂ ഡല്‍ഹി : നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക...

കോട്ടയത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
രാമപുരം: രാമപുരത്ത് കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി...

ലോറിയുടെ ലൊക്കേഷൻ കണ്ടെത്തി ; റഡാർ പരിശോധനയിൽ നിർണായക വിവരം

0
അങ്കോല : കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽപ്പെട്ട അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിർണായക...