പാലക്കാട് : ജില്ലയിൽ സിപിഎം സമ്മേളനങ്ങളിലുണ്ടായ വിഭാഗീയത അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, കെ. കെ.ജയചന്ദ്രൻ എന്നിവരെയാണ് സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തിയത്. അടുത്ത ദിവസങ്ങളിൽ കമ്മീഷൻ നേരിട്ടെത്തി പ്രവർത്തകരിൽ നിന്ന് വിവരം ശേഖരിക്കും. എലപ്പുള്ളി ലോക്കൽ സമ്മേളനം തടസപ്പെട്ടത്, വാളയാർ സമ്മേളനത്തിലെ തമ്മിലടി, ചെർപ്പുളശേരി ഏരിയ സമ്മേളനത്തിലെ അതിക്രമം തുടങ്ങി പാർട്ടിക്ക് ഏറെ ക്ഷീണമുണ്ടാക്കിയ പ്രവണതകൾ അനുവദിക്കരുതെന്നാണ് സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി. കഴിഞ്ഞയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണ് വിഭാഗീയത അന്വേഷിച്ച് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയത്. സി.പി.എം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രിയും നേതാക്കളുടെ ഭിന്നത അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.