‘എല്‍ദോസ് കുന്നപ്പിള്ളിയുടെ ഫോണ്‍ മോഷ്ടിച്ചു’ ; എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതി നല്‍കിയ യുവതിക്കെതിരെ കേസ്. എംഎല്‍എയുടെ ഭാര്യ നല്‍കിയ പരാതിയില്‍ എറണാകുളം കുറുപ്പംപടി പോലീസാണ് കേസെടുത്തത്. എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ യുവതി മോഷ്ടിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അതിനിടെ എല്‍ദോസ് കുന്നപ്പിള്ളില്‍ മുന്‍കൂര്‍ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് എല്‍ദോസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് എംഎല്‍എ മുന്‍കൂര്‍ ജാമ്യം തേടിയത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്‍മാറാനായി കൃത്രിമ രേഖ ചമക്കല്‍, മര്‍ദ്ദിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എല്‍ദോസിനെതിരെ വഞ്ചിയൂര്‍ പോലീസ് ഇന്നലെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസില്‍ നിന്നും പിന്‍മാറാന്‍ അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച്‌ രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദ്ദിച്ചുവെന്നുമാണ് മൊഴി. ഈ കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് വഞ്ചിയൂര്‍ പോലീസ് രേഖപ്പെടുത്തി.

കേസില്‍ നിന്ന് പിന്‍മാറണമെന്നും മൊഴി നല്‍കരുതെന്നും എല്‍ദോസ് ഇപ്പോഴും ആവശ്യപ്പെടുന്നുണ്ടെന്ന് പറഞ്ഞ് പരാതിക്കാരി രംഗത്തുവന്നു. എന്ത് സംഭവിച്ചാലും ഉത്തരവാദി എല്‍ദോസ് ആണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെത്തിച്ച്‌ തെളിവെടുത്തിരുന്നു. വരുംദിവസങ്ങളില്‍ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.

ജോലി ഒഴിവ് – ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ – ശമ്പളം 35000 + ഇന്‍സെന്റീവ്
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യോഗ്യരായവരെ ഉടന്‍ ആവശ്യമുണ്ട്. പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. പ്രതിമാസം 35000 രൂപ ലഭിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...

കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: കുട്ടിസഖാവ് ഇൻസ്റ്റാപേജ് പൂട്ടിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രി വീണാ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...