കൊച്ചി : സിപിഎം പ്രതിസ്ഥാനത്തെത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ പ്രതികളാകുന്ന പാര്‍ട്ടിക്കാര്‍ ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്ത സംഭവങ്ങള്‍ കാലങ്ങള്‍ക്കു മുമ്പേ എഴുതി വെച്ച തിരക്കഥയുടെ തുടര്‍ഭാഗങ്ങള്‍. ഇവയില്‍ പലതിലും ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാകുന്നു.
1999 കെ.ടി.ജയകൃഷ്ണന്‍ കൊലപാതക കേസിലെ ഏഴാം പ്രതി പാട്യം കാര്യോട്ടുപുറത്തെ കാരായി സജീവനെ 2002ല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ വിചാരണ തുടങ്ങിയപ്പോഴായിരുന്നു സജീവന്റെ മരണം. സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് എത്തി സജീവനെ വിളിച്ചുകൊണ്ടുപോയി. പ്രവര്‍ത്തകനെ പിന്നെ ജനങ്ങള്‍ കാണുന്നത് വള്ളിച്ചരടില്‍ തൂങ്ങി നില്‍ക്കുന്ന രൂപത്തില്‍.
തളിപ്പറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത് 2012 ഫെബ്രുവരി 20ന്. കേസില്‍ ഇരുപതാം പ്രതിയായിരുന്ന മൊറാഴ കുമ്മനാട് അച്ചാലി സരീഷ് (28) ജാമ്യത്തിലിറങ്ങി മരുന്നു വാങ്ങാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ശുചിമുറിയില്‍ തൂങ്ങിമരിച്ചു.
കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂവേരിയില്‍ നെട്ടൂര്‍ ഗോവിന്ദന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സജീവനെ ഒളിവില്‍ കഴിയുന്നതിനിടെ കണ്ടത് കശുമാവില്‍ തൂങ്ങിയാടുന്ന നിലയില്‍. പാര്‍ട്ടി ഒളിവില്‍ കഴിയാന്‍ സാഹചര്യം ഒരുക്കിയ പ്രതി അങ്ങനെ ഭിത്തിയില്‍ പറ്റി. മറ്റൊരു പ്രതിയായ സദാനന്ദന്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷം സിപിഎമ്മിനെതിരെ തിരിയുകയും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപിയില്‍ ചേര്‍ന്നതിന്റെ പ്രതികാരം ഫോട്ടോ അടിച്ച് മാല തൂക്കി , അതുംആത്മഹത്യ.
ആന്തൂരിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ദാസന്‍ കൊല്ലപ്പെട്ടത് 1995 ഒക്ടോബര്‍ 26ന്. കേസില്‍ പ്രതികളെന്നു നാട്ടുകാര്‍ സംശയിച്ച 2 പേര്‍ ആത്മഹത്യ ചെയ്തു. ഇവര്‍ പോലീസിന്റെ പ്രതിപ്പട്ടികയില്‍ പോലുമുണ്ടായിരുന്നില്ല എന്നത് ഏറെ വിചിത്രം.
കോഴിക്കോട് ജില്ലയില്‍ ബിഎംഎസ് നേതാവ് പയ്യോളി സി.ടി.മനോജിന്റെ കൊലപാതകവുമായി 2012 ഫെബ്രുവരി 12ബന്ധപ്പെട്ട് ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ചോദ്യം ചെയ്ത യുവാവ് റെയില്‍വേ ട്രാക്കില്‍ തലയറ്റ നിലയില്‍ കണ്ടെത്തി. അത് പ്രകൃതിയുടെ പ്രതിഭാസമെന്ന് മുദ്രകുത്തി പാര്‍ട്ടി കൈയ്യൊഴിഞ്ഞു.
സിപിഎം പ്രവര്‍ത്തകനായ അയനിക്കാട് ചൊറിയഞ്ചാല്‍ സനല്‍ രാജിനെ (25) ആണ് 2013 ഫെബ്രുവരി 26ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസിന്റെ പ്രതിപ്പട്ടികയില്‍ സനല്‍രാജ് ഉണ്ടായിരുന്നില്ല. അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്നും നുണപരിശോധനയ്ക്കു തയ്യാറാണെന്നും വിചാരണ തുടങ്ങുന്നതിനു മുന്‍പേ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സനല്‍ രാജിന്റെ മരണം.
തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത് 2006 ഒക്ടോബര്‍ 22ന്. പിന്നീട് 2 വര്‍ഷത്തിനിടെ 3 സിപിഎം പ്രവര്‍ത്തകരാണു തലശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഒരാളെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നങ്ങാറത്തുപീടികയിലെ ജിജേഷ്, പരിമടത്തെ സലിം എന്നിവര്‍ കൊല്ലപ്പെട്ടു. ജിജേഷിനെ ആര്‍എസ്എസുകാരും സലിമിനെ എന്‍ഡിഎഫുകാരും വധിച്ചെന്നാണ് സിപിഎം ആരോപണം ഉയര്‍ത്തി അരിവാള് തടിയൂരി.
ഏറ്റവും അടുത്ത കാലത്ത് വിവാദമായ വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരു പ്രതിയെയും പോലീസ് ചോദ്യം ചെയ്ത വ്യക്തിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . കേസിലെ ചില പ്രതികള്‍ക്ക് ‘അരിവാള്‍ പാര്‍ട്ടിയുമായി ‘ ബന്ധമുണ്ടെന്നു പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടിയുടെ മുഖം മിനുക്കാന്‍ പ്രകൃതി നടത്തിയ മാന്ത്രിക വിദ്യയായിട്ടാണ് കൊലപാതക രാഷ്ട്രീയം എഴുതി തള്ളുന്നത്. അതില്‍ ചൂടാറാത്ത ചോരയാണ് മണ്‍സൂറിന്റെ കൊലപാതകക്കേസിലെ പ്രതിയുടെ കാറ്റിലാടുന്ന മൃതദേഹം, ഇനിയെത്ര സഖാക്കന്മാര്‍ പ്‌ളാസ്റ്റിക്ക് വള്ളിയില്‍ തൂങ്ങാനിരിക്കുന്നു എന്ന് കാത്തിരുന്നു കാണാം.