മുന്‍ മന്ത്രി കെ.ജെ ചാക്കോ കല്ലുകളം അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: മുന്‍ മന്ത്രിയും ചങ്ങനാശേരി നഗരസഭ മുന്‍ ചെയര്‍മാനുമായിരുന്ന വാഴപ്പള്ളി കല്ലുകളം വീട്ടില്‍ കെ.ജെ. ചാക്കോ (91) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ബി.എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. 1970 ലും 1977 ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. 1979 ല്‍ സി.എച്ച്‌. മുഹമ്മദ് കോയ മന്ത്രിസഭയില്‍ റവന്യൂ, ട്രാന്‍സ്‌പോര്‍ട്ട്, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. പെസഹാ വ്യാഴാഴ്ച പൊതു അവധി ദിവസമായി പ്രഖ്യാപിക്കുന്നതില്‍ പങ്ക് വഹിച്ചു.

മില്‍മ ചെയര്‍മാന്‍, പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയംഗം, ഇന്‍ഷുറന്‍സ് കമ്മറ്റി അംഗം, പെറ്റീഷന്‍ കമ്മറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ നിയമസഭാ കമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. 1962 മുതല്‍ തുടര്‍ച്ചയായി വാഴപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ  ഡയറക്ടര്‍ ബോര്‍ഡ് അംഗമായും 1984 മുതല്‍ 35 വര്‍ഷം ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പുത്തന്‍പുരാണം എന്ന പുസ്തകം രചിച്ചിട്ടുണ്ട്.

ഭാര്യ – ത്രേസ്യാക്കുട്ടി. മക്കള്‍: ഡെയ്‌സി (യു.എസ്.എ), ജോയി (യു.എസ്.എ), ലിസ്സി (സയന്‍റിസ്റ്റ് ബി.എ.ആര്‍.സി), ആന്‍സി. സംസ്‌ക്കാരം ബുധനാഴ്ച ചങ്ങനാശ്ശേരിയില്‍ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...