ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു ; കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം നസീർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണ സ്വാധീനം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന്  കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എം.എം നസീർ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കേണ്ട  വോട്ടർപട്ടിക, പ്രഖ്യാപിച്ച തീയതിയിൽ ലഭ്യമാക്കാതെ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം നേതാക്കൾക്ക് ചോർത്തി നല്കി. തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാനുള്ള ഗൂഡനീക്കമാണ് ഇതിനുപിന്നില്‍. ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും അഡ്വ.എം.എം നസീർ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായി സി.പി.എം നേതാക്കളുടെ ഇംഗിതത്തിന് വഴങ്ങി വോട്ടർമാരെ വന്‍തോതില്‍ വെട്ടി നീക്കിയെന്നും വാർഡുകളുടേയും ഡിവിഷനുകളുടേയും സ്വാഭാവിക അതിരുകൾ പോലും മാറ്റിമറിച്ചുവെന്നും ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണം മൂലമുള്ള ഭരണവിരുദ്ധ വികാരം തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ഭയം മൂലം ഏത് മാർഗ്ഗം ഉപയോഗിച്ചും ഭരണം നേടുവാൻ നടത്തുന്ന ശ്രമം വിലപ്പോവില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടുർ, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ റോബിൻ പീറ്റർ, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, ടി.കെ സാജു, റെജി തോമസ്, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, ജോൺസൺ വിളവിനാൽ, ഡി.എൻ തൃ ദിപ്, സതീഷ് കെ.പണിക്കർ, ലാലു ജോൺ, എസ്.വി പ്രസന്നകുമാർ, ഏഴംകുളം അജു, ഷാം കുരുവിള, എം.വി ഫിലിപ്പ്, എം.എസ് പ്രകാശ്, ബിനു ചക്കാല, എം.എസ് സിജു, കെ.ജി അനിത, എലിസബത്ത് അബു, വിനീത അനിൽ, രമാ ജോഗീന്ദർ, അനിതാകുമാരി, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരായ രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, സഖറിയാ വർഗീസ്, ദീനാമ്മ റോയി, ആർ. ദേവകുമാർ, എബി മേക്കരിങ്ങാട്ട്, സിബി താഴത്തില്ലത്ത്, കെ.ശിവപ്രസാദ്, ജെറി മാത്യു സാം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

മണ്ഡല പുനർനിർണയ ബിൽ വന്നതിന് ശേഷം നിലപാട് വ്യക്തമാക്കുമെന്ന് സുപ്രിയ സുലെ ; അഭ്യൂഹങ്ങൾ...

0
മുംബൈ: എൻസിപി (ശരദ് പവാർ വിഭാഗം) നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര...

യുവതിയെയും മകളെയും പെട്രോളൊഴിച്ച് കൊല്ലാൻ ശ്രമം ; മുൻ പങ്കാളി ഒളിവിൽ

0
തിരുവനന്തപുരം : ബന്ധം ഉപേക്ഷിച്ചതിലെ വൈരാഗ്യത്തെ തുടർന്ന് തിരുവനന്തപുരത്ത് യുവതിയെയും മകളെയും...

വള്ളിക്കോട് – കൈപ്പട്ടൂര്‍ റോഡില്‍ പാലത്തിന് കൈവരിയില്ല : വാഹന യാത്ര ഭീതിയില്‍

0
പത്തനംതിട്ട : വള്ളിക്കോട് - കൈപ്പട്ടൂര്‍ റോഡില്‍ കൈവരിയില്ലാത്ത പാലം അപകട ഭീഷണിയാകുന്നു....