മൂന്നു വകുപ്പുകള്‍ ജോസ് കെ മാണിക്ക് വിട്ടു നല്‍കാന്‍ സിപിഎം ; മന്ത്രി ഒന്നുമാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വൈദ്യുതി, പൊതുമരാമത്ത്, രജിസ്ട്രേഷന്‍ വകുപ്പുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതില്‍ സി പി എമ്മില്‍ ആലോചന തുടങ്ങി. രണ്ടു മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒന്നു മാത്രമേ നല്‍കാനാവൂ എന്ന് സി പി എം അറിയിച്ചു കഴിഞ്ഞു. ഇതോടെയാണ് നിര്‍ണായക വകുപ്പ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്.

പൊതുമരാമത്ത്, കൃഷി, ജലവിഭവം എന്നീ വകുപ്പുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. എന്നാല്‍ ചീഫ് വിപ്പ് പദവിക്ക് അപ്പുറം ഒരു വകുപ്പും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് സി പി ഐ. നേരത്തെ നിയമവും ടൂറിസം കൈയിലുണ്ടായിരുന്ന സി.പി.ഐ അതു വിട്ടുനല്‍കിയപ്പോള്‍ പകരം വനംവകുപ്പാണ് ലഭിച്ചത്. ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, തദ്ദേശം ഉള്‍പ്പടെയുള്ള ഒരു നിര്‍ണായ വകുപ്പുകളും വിട്ടുനല്‍കാന്‍ സി പി എം തയ്യാറല്ല.

ഇതേതുടര്‍ന്നാണ് പൊതുമരാമത്ത്, വൈദ്യുതി എന്നീ വകുപ്പുകള്‍ക്കൊപ്പം രജിസ്ട്രേഷന്‍ കൂടി വിട്ടുനല്‍കുന്ന കാര്യത്തില്‍ സി.പി.എമ്മില്‍ ആലോചന നടക്കുന്നത്. സി പി എം ഭരിച്ചിരുന്ന വകുപ്പാണെങ്കിലും വൈദ്യുതി വകുപ്പ് നല്‍കുന്നത് തള്ളികളയാനാവില്ലെന്ന് നേതാക്കള്‍ സൂചന നല്‍കുന്നു. വൈദ്യുതി വകുപ്പിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വൈദ്യുതി ബോര്‍ഡ് ആണെന്നിരക്കെ വകുപ്പ് വിട്ടുനല്‍കുന്നതില്‍ നഷ്‌ടമില്ലെന്നാണ് സി പി എം നേതാക്കള്‍ പറയുന്നത്.

ജി സുധാകരന്‍ ചീത്തപ്പേര് കേള്‍ക്കാതെ കൈകാര്യം ചെയ്‌തിരുന്ന പൊതുമരാമത്ത് വകുപ്പ് കേരള കോണ്‍ഗ്രസിന് കിട്ടിയാല്‍ അഴിമതിയുണ്ടാകുമെന്ന ആശങ്കയും ചില സി.പി.എം നേതാക്കള്‍ പങ്കുവെയ്‌ക്കുന്നുണ്ട്. പി ജെ ജോസഫ് ഇടതുമുന്നണിയിലുണ്ടായിരുന്ന സമയത്ത് വിദ്യാഭ്യാസം, പൊതുമരാമത്ത്, രജിസ്ട്രേഷന്‍ എന്നിവ കേരള കോണ്‍ഗ്രസിനായിരുന്നു. പി ജെ ജോസഫ് വിട്ടുപോയപ്പോള്‍ ആ വകുപ്പുകള്‍ എല്ലാം സി.പി.എം തന്നെ എടുത്തിരുന്നുവെന്നും ഈ അക്കൗണ്ടില്‍ നിന്ന് ജോസ് വിഭാഗത്തിന് വകുപ്പുകള്‍ നല്‍കണമെന്നുമാണ് സി.പി.ഐ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...