ചെങ്ങന്നൂര്‍ : തോന്നക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥലത്ത് അതിക്രമിച്ചു കയറി തെങ്ങിന്‍ തൈകള്‍ നശിപ്പിക്കുകയും പാര്‍ട്ടി കൊടിനാട്ടുകയും ചെയ്തത് മന്ത്രി സജി ചെറിയാന്റെ അറിവോടെയെന്ന് യൂത്ത് കോണ്‍ഗ്രസ്.
തങ്ങളെ എന്തിനും ഏതിനും സംരക്ഷിക്കുവാന്‍ സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഉണ്ട് എന്നുള്ളതു കൊണ്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുജനത്തിന്റെ മുകളിലേക്ക് കുതിര കയറുന്നത്. കൊഴുവല്ലൂര്‍ നടക്കുന്ന സിപിഎം- സിപിഐ സംഘര്‍ഷവും ഇതിന് തെളിവാണ്.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗോപു പുത്തന്‍മഠത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വരുണ്‍ മട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റെജുല്‍.കെ.രാജപ്പന്‍, ജോയല്‍ ഉമ്മന്‍, റഫീഖ് മുളക്കുഴ, വിഷ്ണു പ്രിയന്‍, ഷംഷാദ് മാന്നാര്‍, രാകേഷ് റ്റി. ആര്‍, പ്രമോദ് ചെറിയനാട്, ജിപ്‌സ മേരി തോമസ്, സാംസണ്‍. പി. ആല, നിതിന്‍, രമ്യ സനല്‍, ഹമീഷ് അലി, ജോസഫ് തുറലയില്‍, പ്രവീണ്‍ ആലാ, സുജിത്ത് വെണ്‍മണി, ജോണ്‍ ഉള്ളുന്തി, അനു വെണ്‍മണി, കോശി പി.ജോണ്‍, അനു കുളിക്കാന്‍ പാലം, ജോഷ്വ അത്തിമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.