കോന്നി : കൊവിഡ് മൂലം ബുദ്ധിമുട്ട് നേരിടുന്ന 141 കുടുംബങ്ങൾക്ക് സി.പി.എം കൂടൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി പി എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു കിറ്റ് വിതരണത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.
അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, കൊടുമൺ ഏരിയ കമ്മറ്റി സെക്രട്ടറി എ എൻ സലീം, കൊടുമൺ ഏരിയ കമ്മറ്റി അംഗം കെ ചന്ദ്രബോസ്, പി വി ജയകുമാർ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ബ്ലോക്ക് അംഗം ജയ അനിൽ, കേരള പോലീസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി പി എസ് അജി, ഡി വൈ എഫ് ഐ വില്ലേജ് പ്രസിഡന്റ് ബിനു, ജൂബി, ശ്യാം രാജ് തുടങ്ങിയവർ പങ്കെടുത്തു.