Sunday, February 9, 2025 6:05 pm

പ്രളയ ദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പ് ; സിപിഎം നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രളയ ദുരിതാശ്വാസ ക്യാമ്പിന്‍റെ പേരിൽ പണം പിരിവ് നടത്തിയ സിപിഎം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എറണാകുളം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നഗരസഭ കൗൺസിലറുമായ സി.എ നിഷാദിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സിപിഎം നേതാവിനെതിരെ കേസ് എടുക്കാൻ ഉത്തരവിട്ടത്.

2018-ലെ ആദ്യ പ്രളയ സമയത്ത് കൊല്ലം കു‍ടിമുകളിൽ നടത്തിയ ക്യാമ്പിന്‍റെ പേരിൽ വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്ന് പണം പിരിച്ച സംഭവത്തിലാണ് തൃക്കാക്കര പോലീസ് നിഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ദുരിതാശ്വാസ ക്യാമ്പിനായി വ്യക്തികൾ നേരിട്ട് പണം സ്വീകരിക്കരുതെന്ന് നിർദ്ദേശം നിലനിൽക്കെയാണ് നഗരസഭ കൗൺസിലർ കൂടിയായ നിഷാദ് വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കി പണം പിരിച്ചത്. പൊതു പ്രവർത്തകനായ മാഹിൻകുട്ടി നൽകിയ പരാതിയിൽ കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദ്ദശ പ്രകാരം ഐപിസി 406, 417, 420 വകുപ്പുകൾ ചേർത്ത് തൃക്കാക്കര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നിഷാദ് ജില്ലാ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം നേടിയത്. കൊവിഡ് പശ്ചാത്തലത്തിൽ അന്വഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കാനും ജില്ലാ കോടതി ഉത്തരവിട്ടിരുന്നു.

ഇതേ തുടർന്നാണ് ചോദ്യം ചെയ്യലും അറസ്റ്റും പൂർത്തിയാക്കി പ്രതിയെ ജാമ്യത്തിൽ വിട്ടത്. നിഷാദിന്‍റെയും ബന്ധുക്കളുടെയും അക്കൗണ്ട് വിശദാംശങ്ങൾ പോലീസ് ശേഖരിച്ച് വരികയാണ്. മാത്രമല്ല 2018 ഓഗസ്റ്റിൽ നിഷാദ് നടത്തിയ ബാങ്ക് ഇടപാടുകളുടെ മുഴുവൻ രേഖകളും പോലീസ് ശേഖരിക്കുന്നുണ്ട്. സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ പണ്ട് തട്ടിപ്പ് കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഒരു കോടി എൺപത്തി ആറായിരം രൂപയുടെ തട്ടിപ്പിൻ്റെ വിശദാംശങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം എംഎം അൻവർ, ഭാര്യ കൗലത്ത് അൻവർ എന്നിവർ പ്രതി ചേർക്കപ്പെട്ടതിന് പിറകെ ഒളിവിൽ പോയിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍...

0
തിരുവനന്തപുരം: ട്രാന്‍സ്ഫ്യൂഷന്‍ സേവനങ്ങളിലെ പ്രധാന വെല്ലുവിളിയാണ് അനുയോജ്യമായ രക്തം കണ്ടെത്താനുള്ള ബുദ്ധിമുട്ട്....

വാഹന ജാഥയ്ക്ക് പന്തളത്തു സ്വീകരണം നൽകി

0
പന്തളം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 19, 20 തീയതികളിൽ...

ശാസ്ത്ര ലൈബ്രറി ഉദ്ഘാടനവും സുശീല ടീച്ചർ അനുസ്മരണവും ഫെബ്രുവരി 16 ന്

0
കോന്നി : പബ്ലിക്ക് ലൈബ്രറിയുടെ അനക്സ് കെട്ടിടത്തിൽ കുട്ടികൾക്ക് വേണ്ടി ആരംഭിക്കുന്ന...

130 -മത് മാരാമണ്‍ കണ്‍വന്‍ഷന് പമ്പയുടെ മണൽപ്പരപ്പിൽ തുടക്കം കുറിച്ചു

0
മാരാമണ്‍ : ലോക പ്രസിദ്ധമായ മാരാമൺ കണ്‍വന്‍ഷന്റെ 130 -മത് മഹായോഗത്തിന്...