മാവേലിക്കര : ചെട്ടികുളങ്ങര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.ചന്ദ്രലേഖ സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡിസിസി പ്രസിഡന്റ് എം.ലിജു കോണ്‍ഗ്രസ് പതാക കൈമാറി കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു. സമ്മേളനം ഡിസിസി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര സൗത്ത് മണ്ഡലം പ്രസിഡന്റ് പി.സോമശേഖരന്‍ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് എം ലിജു ചന്ദ്രലേഖയെ കോണ്‍ഗ്രസ്സിലേയ്ക്കു സ്വീകരിച്ചത്.
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ജയപ്രകാശ്, ഡിസിസി ഭാരവാഹികളായ ചെങ്കിളില്‍ രാജന്‍, അലക്‌സ് മാത്യു, ജോണ്‍ കെ.മാത്യു, ഗീത ഗോപാലകൃഷ്ണന്‍, ശ്രീജിത് പത്തിയൂര്‍, എസ്.ദീപു, കായംകുളം നോര്‍ത്ത് ബ്ലോക്ക് പ്രസിഡന്റ് എ.ഷാജഹാന്‍, ചെട്ടികുളങ്ങര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ, കെ.രാമചന്ദ്രന്‍, ബി.എന്‍.ശശിരാജ്, സുനില്‍കുമാര്‍, മുരളീധരന്‍പിള്ള, തെറ്റാലില്‍ ശ്രീകുമാര്‍, ഗോപാലകൃഷ്ണന്‍, വിശ്വനാഥന്‍ ചെട്ടിയാര്‍, തട്ടാവഴി സുരേഷ്, ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സിപിഎമ്മില്‍ നിന്നു ഏറെ നാളായി നേരിടുന്ന അവഗണനയും മാനസിക പീഡനവും മൂലമാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് സി.ചന്ദ്രലേഖ പറഞ്ഞു. 201015 കാലത്തു ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന തന്നെ പിന്നീട് പാര്‍ട്ടി പരിപാടികളില്‍ നിന്ന് അയിത്തം കല്‍പിച്ചു മാറ്റി നിര്‍ത്തി. പാര്‍ട്ടി കുടുംബമായിട്ടു പോലും അംഗത്വം പുതുക്കി നല്‍കാന്‍ പ്രാദേശിക നേതൃത്വം തയാറായില്ലെന്നും ചന്ദ്രലേഖ പറഞ്ഞു. ചെട്ടികുളങ്ങര പഞ്ചായത്ത് അംഗവും ചന്ദ്രലേഖയുടെ ഭര്‍ത്താവുമായ എസ്.ശശി പാര്‍ട്ടിയുടെ അവഗണനയില്‍ പ്രതിഷേധിച്ച് 2018ല്‍ സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നിരുന്നു. ഏറെക്കാലം സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു ശശി.