ഗീവർഗീസ് മാർ കൂറിലോസിന് പിന്തുണയുമായി സിപിഎം നേതാവ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ നിലപാടിന് പരസ്യപിന്തുണ അറിയിച്ച് ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം. തിരുവല്ല ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ. കെ. പ്രകാശ് ബാബു. ഫെയ്സ് ഓഫ് തിരുവല്ല സംഘടിപ്പിച്ച പരിസ്ഥിതിപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് പ്രകാശ് ബാബു അഭിപ്രായപ്രകടനം നടത്തിയത്. കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു ഉദ്ഘാടകൻ. ഉറച്ചനിലപാടുകൾ ഉറക്കെത്തന്നെ പറയുന്നതാണ് ഒരു നല്ല വ്യക്തിയുടെ ലക്ഷണമെന്ന് പ്രകാശ് ബാബു പറഞ്ഞു. നിലപാടുകളിൽ ഉറച്ചു മുന്നോട്ടുപോയാൽ ഒരു ദോഷവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗീവർഗീസ് മാർ കൂറിലോസിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ ഇടതനുകൂലികൾക്കിടയിലും അമർഷം പുകയുകയാണ്. അതൃപ്തി പ്രകടിപ്പിച്ച് ഒട്ടേറെപ്പേർ സാമൂഹികമാധ്യമങ്ങളിൽ കുറിപ്പിട്ടു. ഇടതുപക്ഷക്കാരനായി അറിയപ്പെടുന്നയാളാണ് മാർ കൂറിലോസ്. അദ്ദേഹമുയർത്തിയ വിമർശനം ക്രിയാത്മകമായി കാണാതെ വ്യക്തിപരമായി ആക്ഷേപിച്ചതു ശരിയായില്ലെന്നാണ് ഇടതുസഹയാത്രികരും കുറ്റപ്പെടുത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

0
തിരുവനന്തപുരം: തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ...

ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ് : രേഖകൾ നൽകണമെന്ന ഉത്തരവിനെതിരായ പിഎസ്‌സി ഹർജി ഹൈക്കോടതി...

0
കൊച്ചി:  ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പരീക്ഷ രേഖകൾ നൽകണമെന്ന വിവരാവകാശ കമ്മീഷണർ...

ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന് ഇരുപത് പവന്‍ സ്വര്‍ണം മോഷണം പോയ കേസ്, രണ്ടാം...

0
ആലപ്പുഴ : ഏഴു മാസം മുമ്പ് ആലപ്പുഴ ചെന്നിത്തലയിലെ വീട്ടില്‍ നിന്ന്...

സൈനിക സംഘർഷത്തിന് ഇറാനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടും – ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ : സമാധാനചർച്ചകളുടെ ഭാഗമായി ഇറാനിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യു.എസ്. പ്രസിഡന്റ്...