ആലപ്പുഴ: ദേശാഭിമാനിക്കായി സഹകരണ സംഘങ്ങളിൽ നിന്ന് വായ്പ എടുത്ത് വെട്ടിലായി സി.പി.എം പ്രാദേശിക നേതാവ്. കായംകുളം കൃഷ്ണപുരത്തെ മുതിർന്ന സിപിഎം നേതാവ് കുട്ടനാണ് തുറന്നുപറച്ചിലുമായി രംഗത്ത് വന്നത്. ബാങ്കിൽ നിന്ന് നിരന്തരം കുടിശിക നോട്ടീസ് വന്നത് അറിയിച്ചിട്ടും പാർട്ടി നേതൃത്വം കൈമലർത്തുകയാണെന്ന് കുട്ടൻ ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിന് താഴെ സമാന അനുഭവങ്ങളുമായി കൂടുതൽ പേരെത്തിയതോടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി. കൂടുതല്‍ പേരെ ദേശാഭിമാനിയില്‍ വരിക്കാരായി ചേര്‍ക്കണം എന്ന പാര്‍ട്ടി ആഹ്വാനം നടപ്പിലാക്കാന്‍ വേണ്ടിയാണ് സഹകരണസംഘങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ തീരുമാനിച്ചത്. ജാമ്യം നിന്നത് പാർട്ടി പ്രവർത്തകരും കുടുംബങ്ങളുമായിരുന്നു. നിരന്തരം കുടിശ്ശിക നോട്ടീസ് വന്നപ്പോള്‍ നേതാക്കളെ സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തിയെന്നും 78 കാരനായ കുട്ടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























