പത്തനംതിട്ട : സാധാരണക്കാരുടെ അത്താണിയായി നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സംസ്ഥാനത്തെ സർവീസ് സഹകരണ ബാങ്കുകളെ സംഘടിത സാമ്പത്തിക കൊള്ള നടത്തി നശിപ്പിച്ച് ഇല്ലാതാക്കിയ ആരാച്ചാർമാരാണ് സി.പി.എം നേതാക്കളും സംസ്ഥാന ഭരണകൂടവുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം പ്രസിഡന്റായിരുന്ന മൈലപ്രാ സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്നും നിക്ഷേപകരുടെ പണം എത്രയും വേഗം തിരികെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുേടേയും നിക്ഷേപകരുേടേയും നേതൃത്വത്തിൽ സർവീസ് സഹകരണ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ സഹകരണ ബാങ്ക് ഭരണ സമിതികൾ കളളവോട്ടും ഭീഷണിയും അക്രമവും നടത്തി പിടിച്ചെടുത്ത് തട്ടിപ്പിന് കൂട്ടുനില്ക്കുന്ന സി.പി.എം നേതാക്കൾ സർവീസ് സഹകരണ ബാങ്കുകളെ അവരുടെ കറവപ്പശുക്കളാക്കി മാറ്റിയെന്ന് ഡി.സി.സി പ്രസിഡന്റ് കുറ്റപ്പെടുത്തി. മൈലപ്ര ഉൾപ്പെടെയുള്ളസഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾക്കും ജനാധിപത്യ ധ്വംസനങ്ങൾക്കുമെതിരെ ഡി.സി.സി നേതൃത്വത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, എ.സുരേഷ്കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്,സജി കൊട്ടക്കാട്, എസ്.വി പ്രസന്നകുമാർ, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ പി.കെ.ഗോപി, ജെയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ, മാത്യു തോമസ്,സിബി ജേക്കബ്, ബേബി മൈലപ്രാ, ജോബി മണ്ണാരക്കുളഞ്ഞി ,ബിന്ദു ബിനു, ജെസ്സി വർഗീസ്, എൽസി ഈശോ,ആകാശ് മാത്യു, എസ്.സുനിൽകുമാർ ,ജോർജ്ജ് യോഹന്നാൻ, അബ്ദുൾ കലാം ആസാദ്,ദിലീപ്കുമാർ പൊതീപ്പാട്, പ്രമോദ് താന്നിമൂട്ടിൽ,എന്നിവർ പ്രസംഗിച്ചു. രാജുപുലൂർ, എൻ.പ്രദീപ് കുമാർ, ശോശാമ്മ ജോൺസൺ, ജനകമ്മ ശ്രീധരൻ, ലിബു മാത്യു, ബെന്നി പാറയിൽ, പി.എ ജോൺസൺ,മാത്തുക്കുട്ടി വർഗീസ്, സാംകുട്ടി സാമുവൽ, സി.എ തോമസ്, ജെസി ഏബ്രഹാം, എന്നിവർ പ്രതിഷേധ മാർച്ചിനും ധർണ്ണക്കും നേതൃത്വം നല്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.