പ്രസിദ്ധമായ എരുമേലി പേട്ടയ്ക്കും ശബരിമല തീർഥാടനത്തിനുമായി അമ്പലപ്പുഴ ദേശക്കാർ ഒരുക്കം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : പ്രസിദ്ധമായ എരുമേലി പേട്ടയ്ക്കും ശബരിമല തീർഥാടനത്തിനുമായി അമ്പലപ്പുഴ ദേശക്കാർ ഒരുക്കം തുടങ്ങി. അമ്പലപ്പുഴ സംഘത്തിന്റെ 51 ദിവസം നീളുന്ന വ്രതാനുഷ്ഠാനത്തിനു വെള്ളിയാഴ്ച തുടക്കമാകും. മണ്ഡല, മകരവിളക്കുകാലത്ത് തീർഥാടകർക്കായി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമീ ക്ഷേത്രത്തിൽ അന്നദാനവും വിവരസഹായകേന്ദ്രവുമുണ്ടാകും. തീർഥാടനത്തിന്റെ ഭാഗമായി ഇത്തവണ 23 ആഴിപൂജകൾ നടക്കുമെന്നു സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആർ. ഗോപകുമാർ, സെക്രട്ടറി കെ. ചന്ദ്രകുമാർ, കൺവീനർ ആർ. മധു എന്നിവർ പറഞ്ഞു. വൃശ്ചികം ഒന്നുമുതൽ 51 ദിവസം ക്ഷേത്രത്തിന്റെ വടക്കേ ഊട്ടുപുരയിൽ ഉച്ചയ്ക്കും രാത്രിയിലും അന്നദാനം നടക്കും. ദേവസ്വത്തിൽനിന്ന് രസീതു വാങ്ങിവരുന്നവർക്ക് ഗുരുസ്വാമിമാരുടെ കാർമികത്വത്തിൽ ഇരുമുടിക്കെട്ടുനിറയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ട്. വിവരസഹായകേന്ദ്രം മേൽശാന്തി യദുകൃഷ്ണൻ നമ്പൂതിരിയും അന്നദാനം അമ്പലപ്പുഴ ഇൻസ്പെക്ടർ എസ്. ദ്വിജേഷും ഉദ്ഘാടനം ചെയ്യും. ഈമാസം 25-നു മുഹമ്മ ചീരപ്പൻചിറയിലാണ് ആദ്യ ആഴിപൂജ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ്‌ ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധിക്കെതിരെ ബിജെപി നീക്കം

0
ഡൽഹി : കോൺഗ്രസ്‌ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലെ വന്ദേമാതര ആലാപന വിവാദത്തിൽ...

സർക്കാർ ജീവനക്കാർക്കുള്ള ബോണസ് 4500, ഉത്സവബത്ത 3000 ; 17-നുമുൻപ്‌ വിതരണംചെയ്യും

0
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ബോണസും ഓണക്കാല ഉത്സവബത്തയും മുൻവർഷത്തേതുതന്നെ. ബോണസ്...

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള സേവന നികുതി വെട്ടിപ്പ് ; അന്വേഷണം നാളെ തുടങ്ങും

0
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

സിംബാബ്‌വെയിലെ ബോട്ട് അപകടം : മരണം 72 ആയി ; മൃതദേഹങ്ങൾ കണ്ടെത്താനാകാതെ രക്ഷാപ്രവർത്തകർ

0
ഹരാരെ : സിംബാബ്‌വെയിലെ കരിബ തടാകത്തിൽ യാത്രക്കാരുമായി പോയ ഫെറി ബോട്ട്...