കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ സ്വകാര്യ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ആണ് സമരസമിതി നേതാവ് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്. വിഷയത്തിൽ സ്ഥലം എം എൽ എ ടി ഐ മധുസൂദനനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാനും ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി .
കണ്ണൂർ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ ഏറെ നാളായി ജനകീയ പ്രതിഷേധം തുടരുകയാണ്. സിപിഎം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പാർട്ടി അംഗങ്ങളും അണികളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരം നടക്കുന്ന മേഖലയിൽ ഇന്നലെ സിപിഎം നിശ്ചയിച്ച ഗൃഹ സന്ദർശന പരിപാടിയിൽ നിന്നും ടി ഐ മധുസൂദനൻ എംഎൽഎ പിന്മാറിയിരുന്നു. പ്രതിഷേധം ഭയന്നാണ് എംഎൽഎ പിന്മാറിയതെന്ന കുറിപ്പ് സമരസമിതി നേതാവ് ജോബി പീറ്റർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. പിന്നാലെയാണ് ജോബി പീറ്ററിന് നേരെ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി വിജയന്‍റെ ഭീഷണി ഉണ്ടായത്.
പ്രതിഷേധം കനത്തതോടെ മത്സ്യ സംസ്‌കരണ യൂണിറ്റ് താൽക്കാലികമായി അടച്ചിട്ടുണ്ട്. എന്നാൽ കമ്പനി പൂർണമായും പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ലോക്കൽ സെക്രട്ടറി നിഷേധിച്ചു. എംഎൽഎക്ക് എതിരെ തെറ്റായ പരാമർശം നടത്തിയത് ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.