സ്വകാര്യ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ സ്വകാര്യ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ നടക്കുന്ന സമരം അവസാനിപ്പിക്കാൻ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി.വിജയൻ ആണ് സമരസമിതി നേതാവ് ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്. വിഷയത്തിൽ സ്ഥലം എം എൽ എ ടി ഐ മധുസൂദനനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കാനും ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തി .

കണ്ണൂർ, കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ ഏറെ നാളായി ജനകീയ പ്രതിഷേധം തുടരുകയാണ്. സിപിഎം ഭൂരിപക്ഷ പ്രദേശമായ ഇവിടെ പാർട്ടി അംഗങ്ങളും അണികളുമാണ് സമരത്തിന് നേതൃത്വം നൽകുന്നത്. സമരം നടക്കുന്ന മേഖലയിൽ ഇന്നലെ സിപിഎം നിശ്ചയിച്ച ഗൃഹ സന്ദർശന പരിപാടിയിൽ നിന്നും ടി ഐ മധുസൂദനൻ എംഎൽഎ പിന്മാറിയിരുന്നു. പ്രതിഷേധം ഭയന്നാണ് എംഎൽഎ പിന്മാറിയതെന്ന കുറിപ്പ് സമരസമിതി നേതാവ് ജോബി പീറ്റർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു. പിന്നാലെയാണ് ജോബി പീറ്ററിന് നേരെ ആലപ്പടമ്പ് ലോക്കൽ സെക്രട്ടറി ടി വിജയന്‍റെ ഭീഷണി ഉണ്ടായത്.

പ്രതിഷേധം കനത്തതോടെ മത്സ്യ സംസ്‌കരണ യൂണിറ്റ് താൽക്കാലികമായി അടച്ചിട്ടുണ്ട്. എന്നാൽ കമ്പനി പൂർണമായും പ്രവർത്തനം അവസാനിപ്പിക്കണം എന്നാണ് സമരസമിതിയുടെ ആവശ്യം. എന്നാൽ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ലോക്കൽ സെക്രട്ടറി നിഷേധിച്ചു. എംഎൽഎക്ക് എതിരെ തെറ്റായ പരാമർശം നടത്തിയത് ചൂണ്ടി കാണിക്കുക മാത്രമാണ് ചെയ്തതെന്നാണ് ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...