മല്ലപ്പള്ളി : സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി പയറ്റുകാലായിൽ പ്രതിഭാസംഗമം നടത്തി. കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം എം.കെ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡൽഹി ജെഎൻയുവിൽനിന്ന് ഡോക്ടറേറ്റുനേടിയ നിഷ പി.തങ്കപ്പൻ, യുവസാഹിത്യകാരി ലേഖാ കോലമാക്കൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് എൽഎൽബി പരീക്ഷയിൽ ഉന്നതവിജയം നേടിയ അശ്വതി എന്നിവരെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അനുമോദിച്ചു.
എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. പി.ബി. സതീഷ് കുമാർ പുരസ്‍കാരങ്ങൾ സമ്മാനിച്ചു. മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.കെ. സുകുമാരൻ, എസ്.വി. സുബിൻ, ജോർജുകുട്ടി പരിയാരം, ഡോ. ജേക്കബ് ജോർജ്, ബിന്ദു ചാത്തനാട്ട്, ലോക്കൽകമ്മിറ്റി സെക്രട്ടറി നിതിൻ കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ടി. തങ്കപ്പൻ, ടി.ജെ. ജോബിഷ്, ശ്രീകാന്ത്, പി. ബിനിൽ, തുടങ്ങിയവർ പ്രസംഗിച്ചു.