Monday, December 30, 2024 6:37 am

വയനാട് ദുരന്തത്തിൽ കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന കൊടിയ അവഗണനയ്ക്കെതിരെ സിപിഎം മാർച്ചും ധർണ നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വയനാട്ടിൽ ഉണ്ടായ അതീവ ദാരുണമായ ദുരന്തത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിൽ കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന കൊടിയ അവഗണനയ്ക്കെതിരെ ബഹുജന മനസാക്ഷിയെ ഉണർത്തുന്നതിനായി എൽഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരപരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണയും ഡിസംബർ 5-ാം തീയ്യതി നടക്കും. ബഹുജന മാർച്ച് ജനതാദൾ (എസ്) സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്യും. 9.30 ന് അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് 10.30 ന് ഹെഡ് പോസ്റ്റോഫീസ് പടിക്കൽ എത്തിച്ചേരും. ഇടതു പക്ഷ മുന്നണി സംസ്ഥാന ജില്ലാ തല നേതാക്കളായ കെ.പി ഉദയഭാനു, സി കെ ശശിധരൻ, അലക്സ് കണ്ണമല, സജി അലക്സ് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ ശിവശങ്കരൻ മുണ്ടയ്ക്കൽ ശ്രീകുമാർ, രാജു നെടുവമ്പ്രം, മനോജ് മാധവശ്ശേരി, മനു വാസുദേവൻ നിസാർ നൂർ മഹൽ, ബാബു പറയത്തുകാട്ടിൽ തുടങ്ങിയവർ സംസാരിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആംബുലൻസ് നിയന്ത്രണം വിട്ട് അപകടം ; അഞ്ച് പേർക്ക് പരിക്ക്

0
കൽപ്പറ്റ : വയനാട് മേപ്പാടി പുത്തൂർ വയലിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു. രോഗിയുമായി...

ക്രെഡിൽ നിന്ന് 12.5 കോടി തട്ടിയെടുത്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

0
ബെംഗളൂരു : ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ക്രെഡിൽ നിന്ന് 12.5...

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു

0
വാഷിങ്ടൻ : അമേരിക്കൻ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന...

ഉമ തോമസ് എംഎൽഎയുടെ ആരോ​ഗ്യനിലയെ കുറിച്ച് പ്രതികരിച്ച് വിഡി സതീശൻ

0
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ്...