കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി ടാപ്പിംഗ് പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കൂൺ പരിശീലനം ഇടപ്പരിയാരം കോലേടത്ത് പറമ്പിൽ കെ.എ.രാജുവിന്റെ റബ്ബർ തോട്ടത്തിൽ കർഷകർക്കും തൊഴിലാളികൾക്കും വേണ്ടി ടാപ്പിംഗ് പരിശീലനം ആരംഭിച്ചു. റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ പരിശീലനം ഉദ്ഘാടനം ചെയ്തു.
ആർ.പി.എസ്. പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് ഡെവലപ്മെൻറ് ആഫീസർ അജിത കെ, ജോൺസ് യോഹന്നാൽ, ശ്രീകലാ റെജി, അജികുമാർ, വർഗീസ് ജോർജ്ജ്, സുനിൽ, ജോസ്, സുജിത് എന്നിവർ പ്രസംഗിച്ചു.
റബ്ബർ ബോർഡ് ടാപ്പിംഗ് ഡെമോൺസ്ട്രേറ്റർ ശിവാനന്ദൻ പരിശീലനത്തിന് നേതൃത്വം നൽകുന്നു. ശാസ്ത്രീയമായ രീതിയിൽ ടാപ്പിംഗ് നടത്തി കൂടുതൽ പാൽ ഉദ്പാദിപ്പിച്ച് നിലവാരമുള്ള ഷീറ്റുകൾ ഉണ്ടാക്കുകയാണ് പരിശീലന ലക്ഷ്യം.

റെയിൻ ഗാർഡിഗും ആധുനിക രീതിയിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയ ടാപ്പിംഗ് രീതികളും 8 ദിവസത്തെ പരിശീലനത്തിൽ പഠിപ്പിക്കും. തൊഴിലാളികളുടെ അഭാവത്തിൽ കർഷകരെ ടാപ്പിംഗ് പരിശീലിപ്പിക്കുക എന്നതും പരിശീലനത്തിന്റെ ഒരു ലക്ഷ്യമാണ്. റബ്ബർ ബോർഡിന്റെ വ്യത്യസ്ത കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ് ഡിസംബർ 3 മുതൽ ഇലന്തൂർ ഇടപ്പരിയാരത്ത് 8 ദിവസത്തെ റബ്ബർ ടാപ്പിംഗ് പരിശീലനം നടത്തുന്നത്.പരിശീലന ശേഷം ടെസ്റ്റ് നടത്തി റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും. വലിയ തോട്ടമുടമ കുടുംബസമേതം പരിശീലനത്തിൽ പങ്കെടുക്കുന്നതും ബംഗാളിയും പരിശീലനത്തിൽ പങ്കെടുക്കുന്നതും ഈ പരിശീലനത്തിന്റെ ഒരു വ്യത്യസ്തതയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഘടനാ തിരഞ്ഞെടുപ്പ് ; ‘അംഗീകൃത വിദ്യാർഥി’കളാകാനായി കെ.എസ്.യു.ക്കാർ

0
കൊല്ലം : സംഘടനാ തിരഞ്ഞെടുപ്പ് എത്തിയതോടെ ‘അംഗീകൃത വിദ്യാർഥി’കളാകാനുള്ള തിരക്കിൽ കെ.എസ്.യു.പ്രവർത്തകർ....

ശക്തമായ മഴ ; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....

ജയിലിൽ നിന്ന് നിർദേശം നൽകി ; നിജ്ജർ വധത്തിനു പിന്നിൽ ലോറൻസ് ബിഷ്ണോയ്

0
വാഷിങ്ടൺ : ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊലപ്പെടുത്താൻ...

12 കോടിഫണ്ട് തിരിമറി : കൊടി വാങ്ങിയതിൽ ക്രമക്കേട് ; ബിജെപിയിൽ വിവാദം

0
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊടി വാങ്ങിയതിൽ ഉൾപ്പെടെ ക്രമക്കേടു...