പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട്‌  സിപിഎം പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍.

നാവായിക്കുളം ഗ്രാമ പഞ്ചായത്ത് അംഗവും സിപിഎം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ നാവായിക്കുളം മുല്ലനല്ലൂര്‍ പുത്തന്‍വീട്ടില്‍ സഫറുല്ല (44), സിപിഎം ബ്രാഞ്ച് അംഗം മുല്ലനല്ലൂര്‍ കാവുവിള പുത്തന്‍വീട്ടില്‍ സമീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. പള്ളിക്കല്‍ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ആറ് മാസമായി ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സമീര്‍ ആണ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സമീറിന് കുട്ടിയുമായി അടുപ്പമുണ്ടായിരുന്നു.

പിന്നീട് ആദ്യ പീഡനത്തിന്റെ  ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നു. സുഹൃത്തായ സഫറുല്ലയോടു പിന്നീട് ഇയാള്‍ വിവരം പറഞ്ഞു. സഫറുല്ല കുട്ടിയെ സംഭവം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നും പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...