പാകിസ്ഥാനില്‍ പോയവര്‍ തിരിച്ചുവന്നാല്‍ അഭയം കൊടുക്കണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു , അത് ഹിന്ദുവെന്നോ മുസ്ലിമെന്നൊ പറഞ്ഞിരുന്നില്ല ; പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍:  പൗരത്വ നിയമ ഭേദഗതിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയുന്ന ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമായി വായിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. ഈ നിയമം ഭരണഘടനയ്ക്ക് എതിരല്ലെന്നാണ് ഗവര്‍ണര്‍ വാദിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയതും റിപ്പബ്ലിക്കായതും ഭരണഘടന പാസായതുമൊന്നും അറിയാത്ത രീതിയിലാണ് ഗവര്‍ണറുടെ സംസാരം.

1947നുശേഷം ഉറക്കമുണര്‍ന്നതുപോലെയാണ് ഗവര്‍ണറുടെ പെരുമാറ്റം. കോളയാട്ട്  മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാര്‍ഥം എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന തെക്കന്‍ മേഖലാ ജാഥയും മട്ടന്നൂര്‍ നഗരസഭ മട്ടന്നൂരില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ റാലിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിങ്ങളെ ഇന്ത്യയില്‍നിന്ന് പുറത്താക്കണമെന്ന ആര്‍എസ്‌എസ് അജന്‍ഡയാണ് നിയമത്തിന് പിന്നിലെന്നും രാജീവ് പറഞ്ഞു.

ഈ നിയമം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശത്തിനെതിരാണ്. പാര്‍ലമെന്റില്‍ പാസാക്കിയത് നിയമമാകുമെന്ന് പറയുന്ന കേന്ദ്രമന്ത്രി വി മുരളീധരന്‍ ആര്‍ട്ടിക്കിള്‍ പതിനാല് വായിച്ച്‌ പഠിക്കണം. ഭരണഘടനയുടെ മൗലികാവശകാശത്തിനെതിരായതിനാലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിയമം ഭരണ ഘടനക്കെതിരാണെന്ന് പറയാന്‍ കാരണം.
ഗാന്ധിജിയുടെ സ്വപ്നമാണ് മോഡി സാക്ഷാത്കരിക്കുന്നതെന്നാണ് ഗവര്‍ണറുടെ മറ്റൊരു വാദം. പാകിസ്ഥാനില്‍ പോയവര്‍ തിരിച്ചുവന്നാല്‍ അഭയം കൊടുക്കണമെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. അത് ഹിന്ദുവെന്നോ മുസ്ലിമെന്നൊ പറഞ്ഞിരുന്നില്ല. എന്നാല്‍ മോഡിയുടെ നിയമത്തില്‍ മുസ്ലിങ്ങള്‍ക്കൊഴികെയുള്ളവര്‍ക്ക് പൗരത്വം കൊടുക്കണമെന്നാണ് പറയുന്നത്. ഇത് ഗവര്‍ണര്‍ മനസ്സിലാക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...