സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച സി.​പി.​എം പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍: സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ സി.​പി.​എം പ​ഞ്ചാ​യ​ത്ത് അം​ഗം അ​റ​സ്റ്റി​ല്‍. വെ​ഞ്ചേ​മ്പ് ​നിര​പ്പി​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പ്​ (44) ആ​ണ് പു​ന​ലൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സി.​ഐ.​ടി.​യു തൊ​ഴി​ലാ​ളി വെ​ഞ്ചേമ്പ് വേ​ല​ന്‍കോ​ണം അ​ക്ഷ​യ ഭ​വ​നി​ല്‍ സു​നി​ല്‍ കു​മാ​റി​നെ (49) ഡി​സം​ബ​ര്‍ 27ന് ​വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ വേ​ല​ന്‍കോ​ണം ജ​ങ്‌​ഷ​നി​ല്‍ വ​വെച്ച്‌ പ്ര​ദീ​പും മ​റ്റു ര​ണ്ടു​പേ​രും വെ​ട്ടി പ​രി​ക്കേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ല്‍ സു​നി​ലി​ന്‍റെ ത​ല​ക്കും കൈ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കു​ടും​ബ​ത്തെ​ക്കു​റി​ച്ച്‌ പ്ര​ദീ​പ് വാ​ട്‌​സ്‌ആ​പ്​ ഗ്രൂ​പ്പി​ല്‍ ന​ട​ത്തി​യ മോ​ശം പ​രാ​മ​ര്‍ശ​ത്തെ തു​ട​ര്‍ന്ന് സു​നി​ല്‍ പു​ന​ലൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണം. പു​ന​ലൂ​ര്‍ ഇ​ന്‍‌​സ്‌​പെ​ക്ട​ര്‍ ബി​നു വ​ര്‍ഗീ​സി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം എ​സ്.​ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി.​പി.​ഒ​മാ​രാ​യ അ​ഭി​ലാ​ഷ്, വി​ജീ​ഷ്, ഗി​രീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...