വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം പെരുനാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാത്ത കാട്ടുപന്നി സ്‌നേഹം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടെന്ന് സിപിഎം പത്തനംതിട്ട പെരുനാട് ഏരിയ കമ്മിറ്റി സെക്രട്ടറി എം എസ് രാജേന്ദ്രന്‍ പറഞ്ഞു. കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ ഇനിയും ഫോറസ്റ്റ് ഓഫീസില്‍ പോകും. കാക്കിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐക്കാര്‍ വിചാരിച്ചാല്‍ തൂത്തുവാരിയിട്ട് അടിക്കാന്‍ പറ്റുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരേ നാട്ടിലുള്ളുവെന്നും എം എസ് രാജേന്ദ്രന്‍ പറഞ്ഞു. കോന്നി ഡിഎഫ് ഒ ഓഫീസിലേക്ക് സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു എം എസ് രാജേന്ദ്രന്‍.

കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തിനായി വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം കെ യു ജനീഷ് കുമാര്‍ എംഎല്‍എ നടുവത്തുമൂഴി റേഞ്ചിലെ പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന്റെ രേഖ കാണിക്കണമെന്ന് എംഎല്‍എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇതിന് പിന്നാലെ ഫോറസ്റ്റ് ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് എംഎല്‍എ കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു എന്നാണ് ആക്ഷേപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ അപേക്ഷ തള്ളി

0
കൊച്ചി: നടി ശ്വേതാ മേനോന്റെ ഹർജിയിൽ കക്ഷി ചേരണമെന്ന നടി അൻസിബയുടെ...

ഡോ. എം പി പരമേശ്വരന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും പ്രശസ്ത ആണവ ശാസ്ത്രജ്ഞനുമായ ഡോ. എം പി...

താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എം എല്‍ അശ്വിനി

0
കാസര്‍ഗോഡ്: താനുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി ബിജെപി കാസര്‍ഗോഡ്...

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....