എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എസ്ഡിപിഐ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അം​ഗം എ വിജയരാഘവൻ. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് സിപിഎം ഇതിനുമുമ്പ് പറഞ്ഞിട്ടില്ല. കേരളീയ പൊതുസമൂഹത്തോടാണ് വോട്ട് ചോദിക്കുകയെന്നും എ വിജയരാഘവൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിജയരാഘവൻ. പ്രതിപക്ഷം തയ്യാറാക്കിയ അജണ്ടയ്ക്കു ചുറ്റുമല്ല ഇലക്ഷൻ പ്രചാരണം നീങ്ങുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ മറുപടി പറയുന്നുണ്ട്. യുഡിഎഫ് പതിവ് പോലെ നുണ പ്രചാരണങ്ങൾ നടത്തുകയാണ്. യുഡിഎഫ് പ്രചരിപ്പിക്കുന്ന കളവുകൾ ജനം വിശ്വസിക്കില്ല. യുഡിഎഫ് വർഗീയ പ്രചരണങ്ങൾ നടത്തുകയാണ്. വികസന രാഷ്ട്രീയ അജണ്ടയ്ക്കാണ് നാട്ടിൽ സ്വീകാര്യത. യുഡിഎഫ് മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

ചില മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ പ്രകോപനപരമായി നേരിടുന്നു. അത് യുഡിഎഫ് അജണ്ടയാണ്. പ്രധാനമന്ത്രിയും കേന്ദ്രനേതാക്കളും എത്തിയാലും കേരളത്തിൽ ഒന്നും സംഭവിക്കില്ല. യുഡിഎഫ് രാഷ്ട്രീയ ഭിക്ഷാദേഹികളെ കൂട്ട് പിടിക്കുന്നു. കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ ജയിക്കും. വടക്കൻ കേരളത്തിൽ സമുദായിക ഇടപെടൽ നടത്തി നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജി സുധാകരൻ പാർട്ടിയിൽ നിന്നു പോയ ആൾ ആണ്. പാർട്ടിയിൽ പോയ ആൾ എന്തൊക്കെയോ പറയുന്നു. മൂല്യം നഷ്ടപ്പെട്ട നാണയം കൊണ്ട് വിനിമയം നടത്താൻ കഴിയില്ല. ജി സുധാകരൻ്റെ ആക്ഷേപങ്ങളൊക്കെ ബഹുമതികളായി കാണുന്നുവെന്നും വിജയരാഘവൻ പറ‍ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...