ഗുണ്ടാസംഘങ്ങളെ സി.പി.എം സംരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു : വി.ഡി സതീശന്‍ 

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കണ്ണൂർ ജില്ലയിലെ പാർട്ടി, ഗുണ്ടാസംഘങ്ങളേയും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരേയും സംരക്ഷിക്കുകയാണെന്നും ഇത്തരക്കാരെ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. രാമനാട്ടുകരയിലെ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തിൽ പിടിയിലായ പ്രതികൾക്ക് സി പി എം ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമനാട്ടുകരയിലെ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി അർജുൻ ആയങ്കിക്ക് സി പി എം ബന്ധമുണ്ടെന്നതിന് വളരെ വ്യക്തമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ സെക്രട്ടറി ഇയാൾക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാളുടെ ഫോൺ സംഭാഷണമടക്കമുള്ള വിവരങ്ങൾ പുറത്തുവരുകയാണ് ഉണ്ടായത്.

പെരിയ കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് നാന്നൂറ്റി അമ്പത് പേർക്ക് നടത്തിയ അഭിമുഖത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ കൊടുത്തു. പാർട്ടിക്ക് വേണ്ടി എന്ത് വൃത്തികേടുകൾ ചെയ്താലും നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും പാർട്ടിസംരക്ഷിക്കും എന്ന ഉറപ്പ് നൽകുമെന്ന സന്ദേശമാണ് അതിൽ നിന്ന് കിട്ടുന്നത്. അത് തന്നെയാണ് ഇവിടേയും ഉണ്ടാകാൻ പോകുന്നത്. ഇത്രയും വലിയൊരു രാഷ്ട്രീയപാർട്ടി ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്നത് പാർട്ടിയുടെ എത്ര വലിയ പതനമാണെന്നും അത്തരമൊരു ഗതികേടിലേക്കാണ് സി പി എം എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തിലെ കണ്ണൂർ സ്വദേശികളായ പ്രതികളിൽ ചിലർ സി.പി.എമ്മിലെ സൈബർ സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പാർട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...