പത്തനംതിട്ട : ജില്ലയിലെയും സംസ്ഥാനത്തേയും സി.പി.എം നേതാക്കള്‍ ക്വാറി, മണല്‍, ലഹരി മാഫിയയുടെ സംരക്ഷകരും വക്താക്കളുമായി മാറിയിരിക്കുയൊണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജനവാസകേന്ദ്രമായ വടക്കുപുറം കരിംകുറ്റിയില്‍ പാറമടക്ക് അനുമതി നല്‍കുവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെയും സെക്രട്ടറിയുടെയും നീക്കങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്ത് പാറമടക്ക് അനുമതി നല്‍കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
വടക്കുപുറം കരിംകുറ്റി പാറമടക്ക് പിന്നില്‍ സി.പി.എം നേതാക്കള്‍ ആണെന്നും ബിനാമികളെ മുന്‍നിര്‍ത്തി പാറമട നടത്തുവാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിസാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എം.വി. ഫിലിപ്പ്, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, ജയിംസ് കീക്കരിക്കാട്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടില്‍, ബിജിലാല്‍ ആലുനില്‍ക്കുന്നതില്‍, ശശിധരന്‍ നായര്‍ പാറയരുകില്‍, മലയാലപ്പുഴ വിശ്വംഭരന്‍, മീരാന്‍ വടക്കുപുറം, ബിജുമോന്‍ പുതുക്കുളം, ബിജു ആര്‍. പിള്ള, ബിന്ദു ജോര്‍ജ്, ആശാകുമാരി പെരുമ്പ്രാല്‍, മോനി കെ. ജോര്‍ജ്, ജയിംസ് പരുത്തിയാനി, മധുമല ഗോപാലകൃഷ്ണന്‍ നായര്‍, ജോസഫ് കയ്യാലക്കല്‍, സാബു പുതുക്കുളം, കേണല്‍ മാത്യു, ഗോപാലകൃഷ്ണന്‍ നായര്‍ പൊതീപ്പാട്, ഉണ്ണി മുക്കുഴി, രാഹുല്‍ മുണ്ടക്കല്‍, സി.പി. സുധീഷ്, സുനോജ് മലയാലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.