സി.പി.എം ക്വാറി മാഫിയയുടെ സംരക്ഷകർ : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെയും സംസ്ഥാനത്തേയും സി.പി.എം നേതാക്കള്‍ ക്വാറി, മണല്‍, ലഹരി മാഫിയയുടെ സംരക്ഷകരും വക്താക്കളുമായി മാറിയിരിക്കുയൊണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജനവാസകേന്ദ്രമായ വടക്കുപുറം കരിംകുറ്റിയില്‍ പാറമടക്ക് അനുമതി നല്‍കുവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെയും സെക്രട്ടറിയുടെയും നീക്കങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശത്ത് പാറമടക്ക് അനുമതി നല്‍കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

വടക്കുപുറം കരിംകുറ്റി പാറമടക്ക് പിന്നില്‍ സി.പി.എം നേതാക്കള്‍ ആണെന്നും ബിനാമികളെ മുന്‍നിര്‍ത്തി പാറമട നടത്തുവാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. മണ്ഡലം പ്രസിഡന്‍റ് ദിലീപ് കുമാര്‍ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്‍റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിസാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ എം.വി. ഫിലിപ്പ്, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ യോഹന്നാന്‍ ശങ്കരത്തില്‍, ജയിംസ് കീക്കരിക്കാട്, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി. ഗോപിനാഥപിള്ള, പ്രമോദ് താന്നിമൂട്ടില്‍, ബിജിലാല്‍ ആലുനില്‍ക്കുന്നതില്‍, ശശിധരന്‍ നായര്‍ പാറയരുകില്‍, മലയാലപ്പുഴ വിശ്വംഭരന്‍, മീരാന്‍ വടക്കുപുറം, ബിജുമോന്‍ പുതുക്കുളം, ബിജു ആര്‍. പിള്ള, ബിന്ദു ജോര്‍ജ്, ആശാകുമാരി പെരുമ്പ്രാല്‍, മോനി കെ. ജോര്‍ജ്, ജയിംസ് പരുത്തിയാനി, മധുമല ഗോപാലകൃഷ്ണന്‍ നായര്‍, ജോസഫ് കയ്യാലക്കല്‍, സാബു പുതുക്കുളം, കേണല്‍ മാത്യു, ഗോപാലകൃഷ്ണന്‍ നായര്‍ പൊതീപ്പാട്, ഉണ്ണി മുക്കുഴി, രാഹുല്‍ മുണ്ടക്കല്‍, സി.പി. സുധീഷ്, സുനോജ് മലയാലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...