അഴിമതി വ്യാപകം ; സഹകരണ സംഘങ്ങളുടെ റിപ്പോർട്ട് തേടി സിപിഎം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങളിൽ വ്യാപകമായി അഴിമതിയുണ്ടെന്ന് ആരോപണം ഉയരുകയും ചില സഹകരണ സംഘങ്ങളിൽനിന്ന് ക്രമക്കേടുകൾ പുറത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് സിപിഎം നീക്കം.

സഹകരണ മേഖലയില്‍ വഴിവിട്ട നീക്കം നടക്കുന്നതായും നിക്ഷിപ്ത താല്‍പര്യക്കാര്‍ അഴിമതി കാട്ടുന്നുവെന്നും സിപിഎമ്മിന്റെ നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ മാസം പുറത്തിറക്കിയ പാർട്ടി കത്തിൽ സെപ്റ്റംബർ 20നു മുൻപായി ജില്ലാ ഘടകങ്ങൾ സഹകരണ സംഘങ്ങളെക്കുറിച്ച് കീഴ്ഘടകങ്ങളിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും സെപ്റ്റംബർ 30നു മുൻപ് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നുമാണ് നിർദേശം.

പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിൽ പാർട്ടിയുടെ സബ് കമ്മിറ്റികൾ ചേരുകയും പരിശോധിക്കുകയും ചെയ്യണം. പാർട്ടി ഇടപെടൽ സഹകരണ മേഖലയിൽ വളരെയധികം കുറഞ്ഞു വരുന്നു. അതിനാല്‍ നിക്ഷിപ്ത താൽപര്യക്കാർ അഴിമതി നടത്താനുള്ള സാധ്യത കാണുന്നുണ്ടെന്നും പുറത്തുവന്ന അഴിമതികള്‍ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും കത്തിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...