Tuesday, May 13, 2025 6:45 am

ചെങ്ങറ സമരക്കാരെ റബർകള്ളന്മാർ എന്നു വിളിച്ചധിക്ഷേപിച്ച സിപിഎം ചരിത്രപരമായ പ്രായശ്ചിത്തം ചെയ്യണം – റസാഖ് പാലേരി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചെങ്ങറയിലെ ഭൂരഹിതർക്കുള്ള ഭൂമിയും പട്ടയം ലഭിക്കാനുള്ള കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും ഉടൻ പൂർത്തിയാക്കണമെന്ന് റസാഖ് പാലേരി. ചെങ്ങറയിലെ ഭൂരഹിതർക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയ വാഗ്ദാനങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കാതെ പോകുന്നത് പ്രതിഷേധാർഹമാണ്. ചെങ്ങറ ഒത്തുതീർപ്പ് ചർച്ചയിൽ രേഖപ്പെടുത്തിയത് പ്രകാരമുള്ള ഭൂമി എല്ലാവർക്കും ലഭിച്ചു എന്നുറപ്പ് വരുത്തണം. ചെങ്ങറ ഭൂമിയിൽ അധിവസിക്കുന്ന കുടുംബങ്ങളിൽ പലർക്കും ഇപ്പോഴും വൈദ്യുതി ലഭിക്കാത്തവരും വോട്ടർ പട്ടികയിൽ പേരില്ലാത്തവരും ഉണ്ട്. അത്തരം പ്രാഥമികാവകാശങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കപ്പെടണം. സർക്കാർ പട്ടയമേളകൾ പലയിടത്തായി ആഘോഷപൂർവം കൊണ്ടാടുമ്പോൾ കേരളത്തിലെ ഭൂസമര ചരിത്രത്തിൽ ഐതിഹാസിക അധ്യായം രചിച്ച ചെങ്ങറ സമരക്കാർ അവഗണിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. റബർ കള്ളന്മാർ എന്ന് വിളിച്ച് ചെങ്ങറ സമരക്കാരെയും കേരളത്തിലെ ഭൂരഹിതരെയും അധിക്ഷേപിച്ചത് മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദനാണ്. ചെങ്ങറ അടക്കം കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ഉറപ്പാക്കി ഭൂരഹിതരോട് കാണിച്ച വഞ്ചനയ്ക്ക് പ്രായശ്ചിത്തം ചെയ്യാൻ പിണറായി വിജയൻ തയ്യാറാകണം.

ചെങ്ങറ സമരത്തെ തുടർന്ന് പ്രഖ്യാപിച്ച പാക്കേജിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിൽ ഭൂമി വാഗ്ദാനം ചെയ്യപ്പെട്ട പലർക്കും ഇതേവരെ ഭൂമി ലഭിച്ചിട്ടില്ല. ഒന്നിപ്പ് പര്യടനത്തിന്റെ ഭാഗമായി കാസർഗോഡ് ജില്ലയിലെ പെരിയയിൽ ഭൂമി വാഗ്ദാനം ചെയ്യപ്പെട്ട കുടുംബങ്ങളെ സന്ദർശിച്ചിരുന്നു. ചെങ്ങറ പാക്കേജിന്റെ ഭാഗമായി ഭൂമി വാഗ്ദാനം ചെയ്യപ്പെട്ടതല്ലാതെ രേഖ കൈമാറാനോ പൂർണമായ ഉടമവാസ്ഥാവകാശം വക വെച്ച് നൽകാനോ സർക്കാർ ഇതുവരെയും സന്നദ്ധമായിട്ടില്ല. പെരിയയിൽ അധിവസിക്കുന്ന ഭൂരഹിതർ ഏതാണ്ട് രണ്ട് വർഷത്തോളം കുടിൽ കെട്ടി താമസിച്ചതിന് ശേഷം വീണ്ടും സമര രംഗത്തേക്കിറങ്ങേണ്ടി വന്നിട്ടിപ്പോൾ 13 വർഷം കഴിയുകയാണ്.

നിയമസഭയിൽ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതിയും കേരളത്തിലെ ഭൂരഹിതരോടുള്ള വെല്ലുവിളിയാണ്. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും ഭൂമാഫിയകളും നടത്തിയ വൻകിട കയ്യേറ്റങ്ങൾ നിയമവിധേയമാക്കാനുള്ള കുറുക്കുവഴിയാണിത്. കൃഷിക്കും വീട് നിർമാണത്തിനും പൊതുവഴിക്കും മാത്രമായി നിജപ്പെടുത്തി നൽകിയ പട്ടയഭൂമിയിൽ പിൽക്കാലത്തുയർന്നത് വൻകിട റിസോർട്ടുകളും പാർട്ടി ഓഫീസുകൾ അടക്കമുള്ള കെട്ടിടങ്ങളുമാണ്. ഭൂമിമാഫിയക്കാരിൽ നിന്ന് പങ്ക് പറ്റുന്നവരാണ് കേരളത്തിലെ ഇടതു – വലതു മുന്നണികൾ എന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണ്. ഭൂപതിവ് നിയമഭേദഗതിയിലെ വഞ്ചന പുറത്തു കൊണ്ട് വന്നു സർക്കാരിനെയും പ്രതിപക്ഷത്തെയും ജനമധ്യേ വിചാരണ ചെയ്യാൻ വെൽഫെയർ പാർട്ടി വരും നാളുകളിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ

0
ദുബായ് :ദുബായ് കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര,...

ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ

0
ദില്ലി : ഇന്ന് 6 സ്ഥലങ്ങളിലേയ്ക്കുള്ള വിമാന സര്‍വീസുകൾ റദ്ദാക്കി ഇൻഡിഗോ....

മെത്താംഫിറ്റമിനുമായി കർണാടക സ്വദേശി പിടിയിൽ

0
മഞ്ചേശ്വരം : മഞ്ചേശ്വരത്ത് ലഹരി വേട്ട. 13.394 ഗ്രാം മെത്താംഫിറ്റമിനുമായി കർണാടക...

നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വധശിക്ഷ നൽകണമെന്ന വാദം ഇന്ന്...

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടകൊല കേസിലെ പ്രതി കേദൽ...