എറണാകുളത്ത് ഒരു പുതിയ കാന്‍സര്‍ സെന്റര്‍ കൂടി ; ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റര്‍ എറണാകുളത്ത് തയ്യാറായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ ഒക്ടോബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പ്:
സാമൂഹികപുരോഗതിയുടെ പ്രധാന ചാലകശക്തിയായ പൊതുജനാരോഗ്യ മേഖലയ്ക്ക് കരുത്തേകാന്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഒരു പുതിയ കാന്‍സര്‍ സെന്റര്‍ എറണാകുളത്ത് തയ്യാറായിരിക്കുകയാണ്. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ ഈ വരുന്ന ഒക്ടോബര്‍ 2 ന് നാടിന് സമര്‍പ്പിക്കും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സാധ്യതകള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് പുതിയ കാന്‍സര്‍ സെന്ററിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. നൂറു രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം പുതിയ കാന്‍സര്‍ സെന്ററിനുണ്ട്. കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ഔട്ട് പേഷ്യന്റ് യൂണിറ്റ്, കീമോതെറാപ്പി വാര്‍ഡ്, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായ വാര്‍ഡുകള്‍, കാന്‍സര്‍ ജനറല്‍ ഐ സി യു, കീമോതെറാപ്പിക്ക് വിധേയമാകുന്ന രോഗികള്‍ക്ക് രക്തത്തിലെ പ്ലേറ്റ്‌ലെറ്റിലെ അളവുകുറഞ്ഞാല്‍ അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ന്യൂട്രോപ്പീനിയ ഐ സി യു എന്നിവ പുതിയ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഓരോ നിലകളിലായി നഴ്‌സിംഗ് സ്റ്റേഷനുകളും ഡോക്ടര്‍മാരുടെ പ്രത്യേക മുറികളും രോഗികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ഇവിടെ ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയത്. ഈ കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ആരോഗ്യവും ക്ഷേമവും നിറഞ്ഞ കൂടുതല്‍ മെച്ചപ്പെട്ട നാടായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ സര്‍വ്വതലസ്പര്‍ശിയായ നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എറണാകുളത്ത് നിലവില്‍ വരുന്ന കാന്‍സര്‍ സെന്റര്‍ ഈ ദിശയിലുള്ള വലിയ ചുവടുവെപ്പാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...

സിജെപി പ്രതിഷേധം : ‘നിലവിലെ സാഹചര്യം ഖേദകരം, യുവാക്കളുടെ ശബ്ദം കേൾക്കണം’ ; പിന്തുണയുമായി...

0
ഡൽഹി : ജന്തർമന്തറിലെ പ്രതിഷേധത്തെ പിന്തുണച്ച് ആത്മീയ നേതാവ് ശ്രീ ശ്രീ...

200 ശതമാനംവരെ ജനറിക് മരുന്നകൾക്ക് തീരുവ : വിപണിയിൽ ഫാർമ കമ്പനികൾക്ക് തിരിച്ചടി

0
ജനറിക് മരുന്നുകൾക്ക് ഘട്ടംഘട്ടമായി തീരുവ വർധിപ്പിക്കാൻ ട്രംപ്. 2028 ഓഗസ്റ്റ് മുതൽ...

ന്യൂയോർക്കിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം : 4 മരണം, 76 രോഗബാധിതർ

0
ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റിയിൽ ലീജനേഴ്സ് ഡിസീസ് വ്യാപനം. 76 പേർക്ക്...