കണ്ണൂര്‍: സിപിഎം നേതാക്കളുടെ മക്കള്‍ക്ക് എതിരായ ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല. സി.എച്ച്. മുഹമ്മദ് കോയ ആണ് ഇതിന് മാതൃകയെന്നും പാര്‍ട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് സിഎച്ച് എന്നും ജയരാജന് പറഞ്ഞു. നേതാക്കളുടെ മക്കള്‍ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാര്‍ട്ടിക്കില്ലെന്ന് സിപിഎം നേതാവ് പി ജയരാജന് വ്യക്തമാക്കിയിരുന്നു. ബിനോയ് കൊടിയേരി വിവാദത്തില്‍ പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പി.ജയരാജന്റെ പ്രതികരണം. ഈ പ്രസ്താവനയ്ക്ക് പിന്തുണയുമായാണ് എം.വി. ജയരാജന് ഇപ്പോള്‍ രംഗത്തെത്തിയത്.
മക്കള്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കില്ല : പി ജയരാജനെ പിന്താങ്ങി എം.വി ജയരാജനും
RECENT NEWS
Advertisment