സ്വര്‍ണക്കടത്തു കേസില്‍ പ്രതിരോധത്തിലായ ഇടതുമുന്നണി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തു കേസില്‍ പ്രതിരോധത്തിലായ ഇടതുമുന്നണി കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച പ്രതിരോധ സമരം നാളെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും നടക്കും. നാളത്തെ സമരത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല.

കേന്ദ്രഏജന്‍സികളെ ഉപയോഗിച്ച്‌ കേരളത്തിന്റെ അഭിമാന വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കം എന്നാരോപിച്ചാണ് നാളെ ഇടതു മുന്നണി ജനകീയ പ്രതിരോധം തീര്‍ക്കുന്നത്. സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ആരോപണങ്ങള്‍ സത്യവിരുദ്ധമാണെന്ന്‌ വ്യക്തമായിട്ടും കോണ്‍ഗ്രസും ബി.ജെ.പിയും ഒത്തുചേര്‍ന്ന്‌ നിരന്തരം പ്രചരണം അഴിച്ചുവിടുകയാണന്നാണ് ഇടതു മുന്നണി വിമര്‍ശനം.

ഇ.ഡി അടക്കമുള്ള ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇതിന്‌ കൂട്ടുനില്‍ക്കുകയാണ്‌. ഇതിനെ തുടര്‍ന്നാണ് സിഎജിക്കെതിരെയും ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നത്. മന്ത്രിമാരെ ഉള്‍പ്പെടെ സമരത്തിന് ഇറക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബൂത്തുകളില്‍ നടക്കുന്ന പ്രതിരോധത്തില്‍ 25 ലക്ഷം പേര്‍ അണിനിരക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...